പത്തനംതിട്ട ജില്ലയിൽ ഇന്ന് (18-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
റജിസ്ട്രേഷൻ തീയതി നീട്ടി: പത്തനംതിട്ട ∙ സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടത്തുന്ന 10–ാം തരം, ഹയർസെക്കൻഡറി തുല്യത പുതിയ ബാച്ച് റജിസ്ട്രേഷൻ തീയതി നീട്ടി. പത്താംതരം തുല്യത 18-ാം ബാച്ചിന്റെ (2024-25) റജിസ്ട്രേഷൻ 50 രൂപ ഫൈനോടെ 30 വരെയും ഹയർസെക്കൻഡറി തുല്യത 9–ാം ബാച്ചിന്റെ (2024-26) ഓൺലൈൻ റജിസ്ട്രേഷൻ 50 രൂപ ഫൈനോടെ 29 വരെയും അപേക്ഷിക്കാം. പഠിതാക്കൾക്ക് ഓൺലൈൻ റജിസ്ട്രേഷനും ചെയ്യാം. 0468 2220799. www.ecms.keltron.in
ബി.എസ്എൻഎൽ മെഗാ മേള ഇന്ന്
കുമ്പനാട്∙ ബി.എസ്എൻഎൽ മെഗാ മേള ഇന്ന് 9.30ന് ടെലിഫോൺ എക്സ്ചേഞ്ചിൽ നടക്കും. ആധാറുമായി എത്തുന്നവർക്ക് സൗജന്യ സിം കാർഡ് ലഭിക്കും.
വൈദ്യുതി മുടക്കം
∙ പെരുനാട് ചന്ത ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടക്കം.
∙ആറന്മുള വൈദ്യുതി സെക്‌ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തെക്കേമല, കുന്നത്തുകര, ആറന്മുള, തറയിൽ മുക്ക്, കിഴക്കേ നട, ഗണപതി അമ്പലം, ഐക്കര ജംക്‌ഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ .
∙മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ ഐക്കരപ്പടി, തവളപ്പാറ, കൽകുരിശ്, ഹനുമാൻകുന്ന്, ചാഞ്ഞോടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ .