ADVERTISEMENT

പെരുമ്പെട്ടി ∙ സഞ്ചാരികളെ ആകർഷിച്ച് പതഞ്ഞൊഴുകുന്ന അഞ്ചാനിൽ വെള്ളച്ചാട്ടം. 120 അടി ഉയരത്തിൽ നിന്ന് ശുദ്ധജലം തട്ടുതട്ടുകളായുള്ള ഉരുളൻ പാറക്കൂട്ടങ്ങൾക്കിടയിലൂടെ താഴേക്ക് പതിക്കുന്നു. അടിവാരത്തിൽ നിന്നു പാറക്കൂട്ടങ്ങൾക്കിടയിലൂടെ മുകളിലേക്കുള്ള സഞ്ചാരികളുടെ യാത്ര അപകട സാധ്യത വർധിപ്പിക്കുമെങ്കിലും യുവസംഘങ്ങൾ സാഹസിക ചിത്രങ്ങൾ പകർത്തുന്നതിനായി ഇതിന് മുതിരുന്നുണ്ടെന്നു പരിസരവാസികൾ പറഞ്ഞു.മൂന്ന് തട്ടുകളായി പതിക്കുന്ന ജല സ്രോതസ്സിൽ ഏറ്റവും മുകളിലായാണ് ചരിവ് കുറവുള്ള ഭാഗം മാത്രമാണ് അപകട സാധ്യത കുറവുള്ളത്. പാറയിൽ പായൽ പടർന്നതിനാൽ സഹസികതയ്ക്ക് മുതിർന്നാൽ കെണിയിൽപ്പെടാനും സാധ്യയേറെയാണ്.

എഴുമറ്റൂർ പഞ്ചായത്തിലെ കാരമലയുടെ അടിവാരങ്ങളിൽ ഉത്ഭവിക്കുന്ന 12 ചെറുനീച്ചാലുകൾ ചേർന്നാണ് ഈ വെളളച്ചാട്ടം രൂപപ്പെടുന്നത്. വർഷത്തിൽ ഏറിയാൽ 6 മാസം വരെ നീളും നീർച്ചാലുകളിലുടെയള്ള തെളിനീർ പ്രവാഹം. ഇവിടെ നിന്നും വാളക്കുഴിത്തോട്ടിൽ പതിക്കുന്ന ജലം ഒഴുകി കോമളം കടവിൽ മണിമലയാറ്റിൽ പതിക്കുന്നു. വാലാങ്കര - അയിരൂർ റോഡിൽ ശാന്തിപുരം ജംക്‌ഷനിൽ നിന്ന് കാരമല– ആനക്കുഴി റോഡിൽ 1.2 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com