ADVERTISEMENT

പേട്ട ∙ പൊതുജനാരോഗ്യ നിയമം കർശനമാക്കിയിട്ടും ജലസ്രോതസ്സ് മലിനമാക്കുന്ന വിധത്തിൽ മാലിന്യം തള്ളൽ. പുളിമുക്ക് തോട്ടിലാണ് ഇടവേളയ്ക്കു ശേഷം മാലിന്യം തള്ളുന്നത് വ്യാപകമാകുന്നത്. ജലസ്രോതസ്സ് മലിനമാക്കുന്ന വിധത്തിൽ മാലിന്യം തള്ളിയാൽ 3 വർഷം തടവോ 25,000–2 ലക്ഷം രൂപ വരെ പിഴയോ ശിക്ഷ ലഭിക്കാം. പൊതുസ്ഥലത്ത് മാലിന്യം തള്ളിയാലും 3 വർഷം തടവോ 10,000–25,000 രൂപ വരെ പിഴയോ ശിക്ഷ നൽകാമെന്നാണ് പൊതുജനാരോഗ്യ നിയമത്തിൽ പറയുന്നത്. പുളിമുക്ക് തോട്ടിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തിയാൽ ഇതിലേതെങ്കിലും ഒരു ശിക്ഷ അങ്ങാടി പഞ്ചായത്തിനു നൽകാനാകും. എന്നാൽ ബന്ധപ്പെട്ടവർ അനങ്ങുന്നില്ല.

ചെറുകിട ലോഡ്ജുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഭക്ഷണ ശാലകൾ, പച്ചക്കറി കടകൾ എന്നിവിടങ്ങളിലെ മാലിന്യം തോട്ടിൽ കിടപ്പുണ്ട്. അവയുടെ ഉറവിടം കണ്ടെത്താൻ എളുപ്പമാണ്. പഞ്ചായത്തിലെ ജീവനക്കാരൊന്നും ഇവിടേക്കെത്തുന്നില്ല.  പേട്ട, പുളിമുക്ക് എന്നിവിടങ്ങളിലും പരിസരങ്ങളിലും ഒട്ടേറെ ചെറുകിട ലോഡ്ജുകളുണ്ട്. ഇവിടെങ്ങളിലൊന്നും മാലിന്യ നിർമാർജന സംവിധാനമില്ല. അതിഥി തൊഴിലാളികളാണ് ഇവിടെങ്ങളിലെ താമസക്കാർ. അവർ തോന്നുന്ന സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുകയാണ്. ഇതു പരിശോധിച്ചു കുറ്റക്കാർക്കെതിരെ നടപടിയെടുക്കേണ്ട ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്തും കൊതുക് പെരുകാൻ സാഹചര്യം ഒരുക്കി നൽകുകയാണെന്നാണ് ആക്ഷേപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com