ADVERTISEMENT

ചെല്ലക്കാട് ∙ കരാർ കാലാവധി ബാക്കി നിൽക്കുമ്പോഴും ഔട്ടർ റിങ് റോഡിനു പരിചരണമില്ല. വശങ്ങൾ കാടു മൂടിയിട്ടും ആരും ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ല. ചെല്ലക്കാട്–പൂവന്മല തേക്കാട്ടിൽ പടി ഔട്ടർ റിങ് റോഡിലെ കാഴ്ചയാണിത്. ‌പഴവങ്ങാടി, അങ്ങാടി എന്നീ പഞ്ചായത്തുകളുടെ അധീനതിയിലായിരുന്ന ഗ്രാമീണ റോഡുകൾ ഏറ്റെടുത്താണ് പിഡബ്ല്യുഡി ഔട്ടർ‌ റിങ് റോഡ് യാഥാർഥ്യമാക്കിയത്. ചെല്ലക്കാട്–പൂഴിക്കുന്ന്, പൂഴിക്കുന്ന്–പുള്ളോലി, പുള്ളോലി–വളകൊടികാവ്–നെല്ലിക്കമൺ, നെല്ലിക്കമൺ–അരുവിക്കൽ, അരുവിക്കൽ–ഉന്നക്കാവ്, ഉന്നക്കാവ്–പൂവന്മല തേക്കാട്ടിൽ പടി എന്നീ റോഡുകൾ ചേർത്താണ് റിങ് റോഡ് ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്തിയത്. 

ടാറിങ്ങിനു ശേഷം 3 വർഷത്തെ പരിപാലന ചുമതലയും കരാറുകാരനുണ്ട്. അറ്റകുറ്റപ്പണി, കാടു തെളിക്കൽ എന്നിവ ഇക്കാലത്ത് നടത്തണം. എന്നാൽ ടാറിങ്ങിനു ശേഷം വശത്തെ കാടു തെളിച്ചിട്ടില്ല. ടാറിങ്ങിലേക്കു വരെ കാടു വളർന്നു നിൽക്കുകയാണ്. ചെല്ലക്കാട്–പൂഴിക്കുന്ന്, അരുവിക്കൽ, ഉന്നക്കാവ്–പൂവന്മല തേക്കാട്ടിൽ പടി എന്നീ ഭാഗങ്ങളിലാണ് കൂടുതലായി കാടു മൂടുന്നത്. ജനങ്ങൾക്കു വശം ചേർന്നു നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. കുറ്റിക്കാടുകളിൽ മാലിന്യം വലിച്ചെറിയുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com