ADVERTISEMENT

ശബരിമല∙ കർക്കടകമാസപ്പുലരിയിൽ മലകയറി എത്തിയ ആയിരങ്ങൾ അയ്യപ്പ ദർശനത്തിന്റെ സുകൃതം നുകർന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങി. ഉച്ചയ്ക്കു കലശാഭിഷേകവും കളഭാഭിഷേകവും ഉണ്ടായിരുന്നു. തന്ത്രിയുടെ കാർമികത്വത്തിൽ പൂജിച്ചു ചൈതന്യം നിറച്ച ബ്രഹ്മകലശം ആഘോഷമായാണു ശ്രീകോവിലിൽ എത്തിച്ചത്. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം കഴിച്ചു. ഉദയാസ്തമനപൂജയും പടിപൂജയും നടന്നു. പമ്പയിലും സന്നിധാനത്തും  പെയ്ത കനത്ത മഴ തീർഥാടകരുടെ മലകയറ്റത്തെയും ഇറക്കത്തെയും ബാധിച്ചു. മഴ വകവയ്ക്കാതെ മിക്കവരും നനഞ്ഞ് മല ചവിട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com