ADVERTISEMENT

സീതത്തോട്∙ പുതുക്കട–ചിറ്റാർ റോഡ് തീർത്തും സഞ്ചാരയോഗ്യമല്ലാതായി. കുണ്ടും കുഴിയും വ്യാപകമായതോടെ ഇതു വഴിയുള്ള യാത്ര ദുഷ്കരം. ഉന്നത നിലവാരത്തിൽ റോഡ് ടാർ ചെയ്യുമെന്ന അധികൃതരുടെ പ്രഖ്യാപനം നീളുന്നു.ശബരിമലയുടെ സമാന്തര പാതകളിലൊന്നാണിത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് റോഡ്. ഏകദേശം 7 കിലോമീറ്ററോളമാണു ദൈർഘ്യം. 15ൽ അധികം ബസുകൾ ഇതു വഴി സർവീസ് നടത്തുന്നുണ്ട്.കാര്യമായ വലിയ വളവും കയറ്റവും ഇല്ലാത്തതിനാൽ കിഴക്കൻ മേഖലയിൽ നിന്നും എത്തുന്ന യാത്രക്കാർ ഏറെയും ഇതു വഴിയാണ് പോയിരുന്നത്.

10ൽ അധികം സ്കൂൾ ബസുകളും ഈ റോഡിലൂടെ ദിവസവും പോകുന്നുണ്ട്.ഒന്നര വർഷം മുൻപ് അറ്റകുറ്റപ്പണികൾ ചെയ്തിരുന്നു. ഇപ്പോൾ ഇതു വഴി കാൽനടയാത്ര പോലും പ്രയാസമാണ്. റോഡിലെ മിക്ക കുഴികൾക്കും നല്ല താഴ്ചയാണ്. ഇരു ചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവ് സംഭവമായി മാറി. റോഡിന്റെ ശോച്യാവസ്ഥയെ തുടർന്ന് മിക്കവരും ചിറ്റാർ–മണിയാർ റോഡു വഴിയാണ് ജില്ലാ ആസ്ഥാനത്തേക്കു പോകുന്നത്.

കഴിഞ്ഞ തവണ ഏകദേശം 50 ലക്ഷം രൂപയോളം വിനിയോഗിച്ചായിരുന്നു അറ്റകുറ്റപ്പണികൾ ചെയ്തത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഉടൻ തന്നെ റോഡിന്റെ ടാറിങ് പൂർത്തിയാക്കുമെന്നായിരുന്നു അന്ന് രാഷ്ട്രീയ നേതൃത്വം പ്രഖ്യാപിച്ചത്.റാന്നി, കോന്നി മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. പുതുക്കട മുതൽ മണക്കയം വരെ പെരുനാട് പഞ്ചായത്തിന്റെ 10ാം വാർഡിലൂടെയാണു റോഡിന്റെ ഭൂരിഭാഗവും കടന്ന് പോകുന്നത്.

English Summary:

The Puthukada-Chittar road in Seethathode, a vital alternative route to Sabarimala, is in dire need of repair. Numerous potholes make travel difficult, impacting commuters and pilgrims. Despite announcements, authorities are yet to upgrade the 7km stretch managed by the District Panchayat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com