ADVERTISEMENT

വെച്ചൂച്ചിറ ∙ കെഎസ്ആർടിസിയുടെ കുത്തക റൂട്ടായ വെച്ചൂച്ചിറയ്ക്കു സർവീസ് നടത്തുന്നതെല്ലാം കണ്ടം ചെയ്യാറായ ബസുകൾ. അവ വഴിയിൽ കേടായി കിടക്കുന്നതു പതിവു കാഴ്ച. 70 ഏക്കർ, നവോദയ, വലിയകാവ് വഴി നവോദയ എന്നീ റൂട്ടുകളിലായി 3 ബസുകളാണ് വെച്ചൂച്ചിറ വഴി സർവീസുകൾ നടത്തുന്നത്. 12ഉം 13ഉം വർഷം പഴക്കമായ ബസുകളാണ് അവയെല്ലാം. മന്ദമരുതി, ആനമാടം എന്നീ കയറ്റം കയറിയാണ് ബസുകൾ വെച്ചൂച്ചിറയെത്തുന്നത്. സ്ഥിരമായി കയറ്റം വലിക്കുന്നതു മൂലം എന്നും തകരാറാണ്. ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതൽ ബസുകളുടെ പണികൾക്കായി ചെലവഴിക്കേണ്ട സ്ഥിതിയാണ്.

വ്യാഴാഴ്ചയും റാന്നിക്കുള്ള ബസ് കേടായി വഴിയിൽ കിടന്നു. കുന്നം ഗവ. എൽപി സ്കൂളിനു സമീപം ചക്രങ്ങൾ ജാമാവുകയായിരുന്നു. പിന്നീട് ഗിയർ ബോക്സ് പൊട്ടി. വീതി കുറഞ്ഞ റോഡിൽ ബസ് കിടന്നതു മൂലം മറ്റു വാഹനങ്ങൾക്കു കടന്നു പോകാൻ ബുദ്ധിമുട്ടായിരുന്നു. ബസ് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വെച്ചൂച്ചിറ വഴി തിരുവനന്തപുരത്തിനു ഫാസ്റ്റ് പാസഞ്ചർ സർവീസും റാന്നി–വെച്ചൂച്ചിറ റൂട്ടിൽ സർ‌വീസുകൾ നടത്തുന്നതിന് പുതിയ ബസുകളും അനുവദിക്കണമെന്ന് വർഷങ്ങളായി ആവശ്യം ഉയരുന്നുണ്ട്. എന്നാൽ കെഎസ്ആർടിസി നടപടി സ്വീകരിക്കുന്നില്ല.

English Summary:

The residents of Vechoochira are facing a transportation crisis. The only bus service, operated by KSRTC, utilizes aging buses that frequently break down on the steep climbs of Mandamaruthi and Anamadam. This situation highlights the need for improved public transportation infrastructure in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com