ADVERTISEMENT

ഇട്ടിയപ്പാറ ∙ ടൗണിന്റെ മധ്യത്തിൽ സർക്കാരിന്റെ കുട്ടിവനം. ഇഴജന്തുക്കൾ വർധിക്കുമ്പോഴും കാട് തെളിച്ച് യാത്രക്കാർക്കു സുരക്ഷയൊരുക്കാൻ പിഡബ്ല്യുഡി കെട്ടിട വിഭാഗം തയാറാകുന്നില്ല. ഇട്ടിയപ്പാറ കെഎസ്ആർടിസി, സ്വകാര്യ ബസ് സ്റ്റാൻഡുകൾക്കു സമീപം ശബരിമല ഇടത്താവളം നിർമിക്കാനായി സർക്കാർ വിലയ്ക്കെടുത്ത സ്ഥലമാണ് കുട്ടിവനമായത്. 

വ്യക്തികളിൽ നിന്ന് സർക്കാർ വിലയ്ക്കെടുത്ത ഭൂമിയാണിത്. ഇവിടെ ഇടത്താവളത്തിന്റെ നിർമാണം ആരംഭിച്ചിരുന്നു. യഥാസമയം പൈലിങ് പൂർത്തിയാക്കാത്തതിനാൽ പിന്നീട് കരാർ റദ്ദാക്കുകയായിരുന്നു. പിന്നാലെ കോടതിയിൽ കേസുകൾ എത്തിയതു മൂലം പുനർ‌ നിർമാണം നടന്നില്ല. മഹാപ്രളയത്തിനു ശേഷം കാര്യമായ പണികളൊന്നും നടത്തിയിട്ടില്ല. 

പൈലിങ് എല്ലാം കാടു മൂടി. മരങ്ങളും പടലും ഇവിടെ നിറഞ്ഞിരിക്കുകയാണ്. കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കും വ്യാപിക്കുകയാണ്. ഇതിന്റെ മധ്യത്തിലൂടെയാണ് ഇട്ടിയപ്പാറ ബൈപാസിൽ നിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള ഇടറോഡ് കടന്നു പോകുന്നത്.  ഇഴജന്തുക്കളുടെ ശല്യം മൂലം കാൽനട യാത്രക്കാർ ഇതിലെ നടക്കാൻ ഭയക്കുകയാണ്. കാട്ടുപന്നികളും ഇവിടം താവളമാക്കിയാൽ അതിശയോക്തിയില്ല.

English Summary:

A government-owned mini forest in Ittiyapara, Kerala, was intended to be a Sabarimala transit camp. However, the project was abandoned after initial construction, leaving the area overgrown and attracting reptiles. This raises safety concerns for the public, especially with the PWD neglecting necessary clearing and maintenance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com