ADVERTISEMENT

കോഴഞ്ചേരി ∙ അങ്കണവാടിയുടെ ചുറ്റുമതിൽ നിർമിക്കാൻ പദ്ധതിയിൽ പണം ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു പഞ്ചായത്ത് അംഗത്തിന്റെ സമരം.ഒന്നാംവാർഡ് അംഗം ടി.ടി. വാസുവാണു പഞ്ചായത്ത് ഓഫിസ് കവാടത്തിന്റെ മുന്നിൽ സത്യഗ്രഹമിരുന്നത്. 83–ാം നമ്പർ കീഴുകര അങ്കണവാടിയുടെ ചുറ്റുമതിൽ പുനർനിർമിക്കുന്നതിന് 1.75 ലക്ഷം രൂപ 2023–24 പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ഈ തുക നിർമാണ പ്രവൃത്തികൾക്കു പര്യാപ്തമല്ലെന്നതാണു സമരത്തിനു പ്രേരിപ്പിച്ചതെന്ന് ടി.ടി. വാസു പറഞ്ഞു. ഇന്നലെ രാവിലെ മുതലാണ് സമരം നടത്തിയത്.

ഉച്ചഭക്ഷണം വെടിഞ്ഞായിരുന്നു സമരം. പഞ്ചായത്ത് നീതി പാലിക്കുക, അഴിമതി ഭരണം അവസാനിപ്പിക്കുക, പ്രസിഡന്റ് നീതി പാലിക്കുക, ധാർഷ്ട്യം അവസാനിപ്പിക്കുക തുടങ്ങിയ പ്ലാക്കാർഡുകളുമായാണു സമരം നടത്തിയത്. 4 മണിയോടെ പഞ്ചായത്ത് പ്രസിഡന്റിന്റെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണു സമരം അവസാനിപ്പിച്ചത്.  അങ്കണവാടിയുടെ പരിസരത്തെ ചുറ്റുമതിൽ നിർമാണം പൂർണമായും നടത്തുന്നതിനു കൂടുതൽ തുക പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ് പറഞ്ഞു.

English Summary:

A Panchayat member in Kozhencherry, Kerala, held a day-long protest demanding adequate funds for the construction of a compound wall for a local Anganwadi. The protest highlighted the need for improved infrastructure for early childhood education centers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com