ADVERTISEMENT

പന്തളം ∙ മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മിനിലോറിയിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്. വ്യാഴം വൈകിട്ട് 6ന് കുളനട ടിബി ജംക്‌ഷന് സമീപമുള്ള പെട്രോൾ പമ്പിന്റെ മുൻപിലായിരുന്നു അപകടം. സീരിയൽ നടിയായ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) ഓടിച്ച കാറാണ് അപകടത്തിൽപെട്ടത്. 

വൈദ്യപരിശോധനയിൽ, മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതിനാൽ നടിക്കെതിരെ കേസ് എടുത്തതായി പന്തളം പൊലീസ് പറഞ്ഞു. രജിതയ്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് തിരുവനന്തപുരം വെമ്പാലവട്ടം സ്വദേശി രാജുവിന്  (49) എതിരെയും കേസെടുത്തു. വാഹനത്തിൽ നിന്നു മദ്യക്കുപ്പി കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. നടി ഓടിച്ച കാർ അടൂർ ഭാഗത്തേക്കു പോകുകയായിരുന്ന മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട മിനിലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ ആർക്കും പരുക്കില്ല.

English Summary:

TV actress Rejitha was arrested for driving under the influence of alcohol after her car collided with a mini lorry in Pandalam, Kerala. The accident, which took place on MC Road, caused traffic disruption for an hour. No injuries were reported.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com