ADVERTISEMENT

കോന്നി ∙ ഐഎസ്ഒ പദവി സ്വന്തമാക്കി കോന്നി പഞ്ചായത്ത്. സേവനങ്ങളിലും പൊതുജനങ്ങൾക്കുള്ള അടിസ്ഥാനസൗകര്യങ്ങളും ഗുണനിലവാര മികവിനുള്ള രാജ്യാന്തര അംഗീകാരമായ ഐഎസ്ഒ 9001-2015 പദവിയാണ് കോന്നി പഞ്ചായത്ത് നേടിയത്. 2019 - 2022 കാലയളവിലേക്ക് ലഭിച്ച സർട്ടിഫിക്കേഷൻ വിവിധ കാരണങ്ങളാൽ പുതുക്കാൻ കഴിയാതെ പോകുകയും 2022 ഡിസംബറിൽ സർട്ടിഫിക്കേഷൻ കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് നിലവിൽ 2024 - 2027 സെപ്റ്റംബർ കാലയളവിലേക്കാണ് ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടിയെടുത്തിരിക്കുന്നത്. സർക്കാർ അംഗീകൃത സ്ഥാപനമായ ടിക്യു സേർട് സർവീസ് പ്രൈവറ്റ് ലിമിറ്റഡാണ് സേവനങ്ങൾ പരിശോധിച്ചു നിലവിൽ സർട്ടിഫിക്കേഷൻ നൽകിയിരിക്കുന്നത്. 

പഞ്ചായത്ത് ഓഫിസിൽ സമ്പൂർണ ഗുണമേന്മ പരിപാലന സംവിധാനം നടപ്പിലാക്കി മികച്ച സേവനങ്ങൾ നൽകുക, വികസന പദ്ധതികൾ സുതാര്യവും തൃപ്തികരവും സമയബന്ധിതവുമായി പൂർത്തീകരിക്കുക, പഞ്ചായത്തിനെ ജനസൗഹൃദമാക്കി മാറ്റുക, മെച്ചപ്പെട്ട ഫ്രണ്ട് ഓഫിസ് സംവിധാനങ്ങൾ ലഭ്യമാക്കുക, പഞ്ചായത്തിലെ ജീവനക്കാർക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങൾ, ടെലിവിഷൻ, ഫയർ എക്സ്റ്റിങ്ഗ്യൂഷറുകൾ, സൈൻ ബോർഡുകൾ, ഫയലുകൾ സൂക്ഷിക്കാനുള്ള റെക്കോർഡ് റൂം തുടങ്ങി പൗരാവകാശ രേഖയിൽ പറയുന്ന സേവനങ്ങളെല്ലാം പൊതുജനങ്ങൾക്കും ഓഫിസ് ജീവനക്കാർക്കും ലഭ്യമാക്കിയതിനെ തുടർന്നാണ് പഞ്ചായത്ത് ഐഎസ്ഒ അംഗീകാരം കൈവരിച്ചതെന്ന് പ്രസിഡന്റ് അനി സാബു അറിയിച്ചു.

English Summary:

Konni Panchayat has achieved ISO 9001-2015 certification for its commitment to quality services and public amenities. The certification recognizes the panchayat's efforts in implementing a robust quality management system, improving service delivery, and enhancing citizen satisfaction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com