ADVERTISEMENT

വെണ്ണിക്കുളം∙ പാതയോരത്തെ കാട് അപകട ഭീഷണിയാകുന്നു. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ വെണ്ണിക്കുളം റജിസ്ട്രാർ ഓഫിസിനു സമീപമാണ് ഈ കാഴ്ച. ഈ ഭാഗത്ത് 3 ഇടങ്ങളിലായി 21 മീറ്റർ നീളത്തിലധികമാണ് കാട് വ്യാപിച്ചിരിക്കുന്നത്. ദിവസേന നൂറുകണക്കിനു വിദ്യാർഥികളും കാൽനടക്കാരുമാണ് ഇതുവഴി ഭയാശങ്കയോടെ സഞ്ചരിക്കുന്നത്. പാതയോരം പൂർണമായി കാടുകയറിയതിനാൽ റോഡിലേക്ക് കയറി നടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. 

എതിർവശത്തു പാതയോരത്തെ മണ്ണ് കനത്തമഴയിൽ ഒലിച്ചുപോയതിനാൽ അരയടിയോളമാണു താഴ്ച. സ്കൂൾ വിദ്യാർഥികൾ കൂട്ടമായി നീങ്ങുമ്പോൾ അപകടങ്ങൾ തലനാരിഴയ്ക്കാണ് ഇവിടെ വഴിമാറുന്നത്. കഴിഞ്ഞ രാത്രി എതിർദിശയിൽ നിന്ന് അമിതവേഗത്തിലെത്തി ഭാരവാഹനത്തിനു പാതയൊരുക്കുന്നതിനിടയിൽ ഇരുചക്രവാഹനയാത്രികൻ നിയന്ത്രണം നഷ്ടപ്പെട്ട് കാടിനുള്ളിലേക്കു  പാഞ്ഞുകയറിയെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. അപകട സാധ്യത ഒഴിവാക്കാൻ അധികൃതരുടെ അടിയന്തര ശ്രദ്ധപതിയണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം

English Summary:

A dangerous situation exists on the Kottayam-Kozhencherry Highway near Vennikulam, Kerala, where overgrown roadside vegetation is putting pedestrians and drivers at risk. The overgrowth, spanning multiple sections, forces pedestrians onto the road and obscures visibility, leading to near misses and accidents. Locals urge immediate action to clear the vegetation and ensure safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com