ADVERTISEMENT

ചുങ്കപ്പാറ ∙ പാതയോരങ്ങളിലെ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ചുങ്കപ്പാറ - പൊന്തൻപുഴ റോഡിലാണ് മിക്ക ദിവസങ്ങളിലും ഈ കാഴ്ച. സെൻട്രൽ ജംക്‌ഷൻ മുതൽ പഴയ തിയറ്റർപ്പടി വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.. ആശുപത്രിയും നിരവധി ധനകാര്യ സ്ഥാപനങ്ങളും എടിഎം എന്നിവയുടെ പ്രവേശനകവാടം പാതയോരത്തായാതിനാൽ ഇവിടങ്ങളിൽ എത്തുന്നവർകൂടി വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ കുരുക്ക് രൂക്ഷമാക്കുന്നു.

നിയന്ത്രിത സ്കൂൾ സമയങ്ങൾ കഴിഞ്ഞ് ഇരുദിശയിൽ നിന്നും വലിയവാഹനങ്ങൾ വന്നാൽ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്, മിക്കപ്പോഴും. വാഹനം പാർക്ക് ചെയ്തവർ തിരികെ വന്ന് വാഹനം നീക്കുന്നതുവരെ കാത്തുകിടക്കേണ്ട ഗതികേടിലാണ്. ഈ സമയത്ത് അവശ്യ സർവീസുകളുടെ സഞ്ചാരമടക്കം തടസ്സപ്പെടുന്നു. അധികൃതരുടെ അടിയന്തര ശ്രദ്ധപതിയണമെന്ന ആവശ്യം ശക്തമാണ്.

English Summary:

Chunkappara residents face daily struggles with severe traffic congestion on Ponthanpuzha Road, largely due to vehicles parked haphazardly along both sides, especially near hospitals, financial institutions, and ATMs. This issue worsens during peak hours, causing significant delays and disrupting essential services. Urgent action from authorities is needed to address this growing problem.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com