ADVERTISEMENT

പന്തളം ∙ പിണങ്ങിക്കഴിയുന്ന ഭാര്യയെ കാണാൻ സമ്മതിക്കാത്തതിലുള്ള വിരോധം കാരണം വീട്ടിൽ കയറി അതിക്രമം കാട്ടുകയും ഭാര്യയെയും മാതാവിനെയും ദേഹോപദ്രവമേൽപിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. അടൂർ പെരിങ്ങനാട് മേലൂട് പന്നിവേലിക്കൽ അനുരാജ് ഭവനത്തിൽ എ.ആർ.അനിരാജാണ് (34) അറസ്റ്റിലായത്. ഭാര്യ രാജിരാജ്, അമ്മ ലക്ഷ്മി എന്നിവർക്കാണ് മർദനമേറ്റത്.

ഇവർ അടൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിലെത്തിയ അനിരാജ്, ഇവിടെവച്ചും ഇരുവരെയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടോടെ, കുരമ്പാല തെക്ക് മയിലാടുംകളത്തിലുള്ള ഭാര്യയുടെ വീട്ടിലെത്തിയ പ്രതി, ഭാര്യ രാജിയെയും കുഞ്ഞിനെയും കാണണമെന്ന് ആവശ്യപ്പെട്ടു. പകൽ വരാൻ പറഞ്ഞപ്പോൾ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം ആക്രമിക്കുകയായിരുന്നു. 

ഭയന്ന് വീടിനുള്ളിൽ കയറി കതകടച്ചപ്പോൾ, അടുക്കളയുടെ കതക് ബലം പ്രയോഗിച്ചു തുറന്ന് ഉള്ളിൽ കയറി വീണ്ടും ഉപദ്രവിച്ചു. ലക്ഷ്മിക്ക് സാരമായി പരുക്കേറ്റു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പന്തളം പൊലീസ്, അന്വേഷിക്കുന്നത് മനസ്സിലാക്കിയ അനിരാജ്, സുഹൃത്തിന്റെ സഹായത്തോടെ സ്വന്തം വീട്ടിലെത്തി വസ്ത്രം മാറി നാടുവിടാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. ആതിരമലയിൽ കസ്റ്റഡിയിലെടുക്കുമ്പോൾ പൊലീസിനെയും ആക്രമിക്കാൻ ശ്രമിച്ചു. 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശപ്രകാരം, ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ്എച്ച്ഒ ടി.ഡി.പ്രജീഷ്, എസ്ഐമാരായ അനീഷ് ഏബ്രഹാം, മനോജ് കുമാർ, സിപിഒമാരായ അജീഷ് കുമാർ, എസ്.അൻവർഷ, ആർ.രഞ്ജിത്ത്, വിഷ്ണു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

English Summary:

In a disturbing incident in Pandanad, Kerala, a man was arrested for violently confronting his estranged wife and her mother. The man, angered by being denied access to his wife, trespassed onto their property and physically assaulted both women. This case highlights the dangers of escalating domestic disputes and the importance of legal intervention.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com