ADVERTISEMENT

ഏഴംകുളം ∙ മോഷണം പോയ വാഹനം വാഹന പരിശോധനയ്ക്കിടെ പിടികൂടി. മോട്ടർ വാഹന വകുപ്പ് പത്തനംതിട്ട എൻഫോഴ്സ്മെന്റിന്റെ അടൂർ സ്‌ക്വാഡ് ഇന്ന് രാവിലെ 10ന് പ്ലാന്റേഷൻ ജംക്‌ഷനു സമീപം വാഹന പരിശോധന നടത്തവേയാണ് പട്ടാഴിയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടർ പിടികൂടുകയും പത്തനാപുരം സ്വദേശിയായ അനീഷ് ഖാനെ (38) കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്.എംവിഐ ഷമീർ, എഎംവിഐമാരായ സജിംഷ, വിനീത് എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റ് ധരിക്കാതെ ഓടിച്ചു വന്ന സ്കൂട്ടറിനെ കൈകാണിച്ചിട്ടും നിർത്താതെ അപകടകരമായ രീതിയിൽ ഏഴംകുളം ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു.

തുടർന്ന് സ്ക്വാഡ് സ്കൂട്ടറിനെ പിന്തുടർന്ന് ഏഴംകുളം ഗവ. എൽപി സ്കൂളിനു സമീപത്തു വച്ച് പിടികൂടി.വാഹനം പരിശോധിച്ച്  ഉടമയെ കണ്ടെത്തി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഈ വാഹനം പട്ടാഴി ക്ഷേത്രത്തിനു സമീപം വച്ച് മോഷണം പോയതാണെന്ന് മനസ്സിലായി.മോഷണം സംബന്ധിച്ച പരാതി കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ നൽകിയിട്ടുള്ളതായും  ഉടമ അറിയിച്ചു. കസ്റ്റഡിയിൽ എടുത്ത അനീഷ് ഖാനെ അടൂർ പൊലീസിനു കൈമാറി. പിന്നീട് കുന്നിക്കോട് പൊലീസിനു കൈമാറി.

English Summary:

A routine vehicle inspection by the Motor Vehicle Department in Ezhamkulam led to the apprehension of a man riding a stolen scooter. The incident occurred near Plantation Junction, with the scooter identified as stolen from Pattazhi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com