ADVERTISEMENT

ഇട്ടിയപ്പാറ ∙ ഓടയിൽ പിഡബ്ല്യുഡി ഒരുക്കിയിട്ടുള്ള കെണി കാൽനട യാത്രക്കാർക്കു വിനയായി. ഓടയിൽ വീണ് കാലിനു പരുക്കേൽക്കുന്നവരുടെ എണ്ണം വർധിച്ചു. ഇട്ടിയപ്പാറ–ഐത്തല പാലം റോഡിൽ മൂഴിക്കൽ ജംക്‌ഷനിലെ ഓട്ടോ സ്റ്റാൻഡിലാണ് പിഡബ്ല്യുഡി അപകടക്കെണി ഒരുക്കിയിട്ടുള്ളത്.ഒരു വർഷം മുൻപ് റോഡ് ബിഎം ബിസി നിലവാരത്തിൽ‌ ടാറിങ് നടത്തിയിരുന്നു. ഇതോടൊപ്പം ഓടയും നിർമിച്ചു. ഓട്ടോ സ്റ്റാൻഡിനു മുന്നിലെ ഓടയിൽ പൂർണമായി മേൽമൂടി സ്ഥാപിച്ചിട്ടില്ല. ഒരടിയോളം വ്യാസത്തിൽ ഓട തുറന്നു കിടക്കുകയാണ്. 

ഇതു ശ്രദ്ധിക്കാതെ എത്തുന്നവരാണ് ഓടയിൽ വീഴുന്നത്. ഓട്ടോ ഡ്രൈവർമാർ അപകടാവസ്ഥ പിഡബ്ല്യുഡി അധികൃതരെ ധരിപ്പിച്ചിരുന്നു. അവരെത്തി പരിശോധന നടത്തുകയും ചെയ്തതാണ്. എന്നാൽ ഒരു വർഷമായിട്ടും തുടർ നടപടിയുണ്ടായിട്ടില്ല.ഓടയിൽ മേൽമൂടിയില്ലാത്ത ഭാഗം തടി ഉരുപ്പടിയിട്ട് ഓട്ടോക്കാർ അടച്ചിരുന്നു. അതൊടിഞ്ഞ് കഴിഞ്ഞ ദിവസം യാത്രക്കാരൻ ഓടയിൽ വീണിരുന്നു. ഇപ്പോൾ ഓട തുറന്നു കിടക്കുകയാണ്. കാൽനടക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. അടിയന്തരമായി ഇവിടെ മേൽമൂടി സ്ഥാപിക്കുകയാണാവശ്യം.

English Summary:

An uncovered drain on the newly constructed BS standard road at Ittiyappara, near Moozhikkal junction, poses a serious threat to pedestrians. Despite PWD officials being aware of the issue, no action has been taken, leading to accidents and raising concerns about negligence.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com