ADVERTISEMENT

തിരുവല്ല ∙ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജൂനിയർ ലോകഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും പാചകക്കുറിപ്പു മത്സരവും നടത്തി.ലോക ഭക്ഷ്യ ദിനാചരണത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും കാർഡ് ഡയറക്ടർ റവ. മോൻസി വർഗീസ് ഉദ്ഘാടനം ചെയ്തു.നഗരസഭാംഗം സാറാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.എല്ലാവർക്കും മെച്ചപ്പെട്ട ജീവിതത്തിനും നല്ല ഭാവിക്കും ഭക്ഷണത്തിനുമായുള്ള അവകാശം എന്ന ആശയം മുൻനിർത്തി കുട്ടികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരത്തിൽ ശ്രീനിജ ആഷൽ, അശ്വിൻ എ.നായർ, ക്രിസ്റ്റി ജോൺ തോമസ് എന്നിവർ സമ്മാനാർഹരായി.

പാചകക്കുറിപ്പു മത്സരത്തിൽ ആർസു സൂസൻ ജോർജ്, സാവിയോ ടോം ബ്രെയിൻ, എവിലിൻ അന്നാ ഹേമന്ത് എന്നിവർ വിജയിച്ചു.സംരംഭകർക്കായി നടത്തപ്പെട്ട റെസിപ്പി മത്സരത്തിൽ അഫ്ര ജബ്ബാർ (അഫ്ര റീഗൽ ഫുഡ്സ് ), റീനി ജോസ് (റീനീസ് കുക്കീസ്), ഇന്ദിരാ ചാക്കോ (സാറാസ് ഫുഡ്സ്) എന്നിവർ സമ്മാനം നേടി.പ്രദർശനത്തിലെ മികച്ച സ്റ്റാളിനുള്ള സമ്മാനം കവിയൂർ നാളികേര സൊസൈറ്റി, ശിവാസ് ഹോം മെയ്ഡ് ഫുഡ്സ്, ആനിക്കാടൻ ഹണി എന്നീ സംരംഭങ്ങൾ നേടി.കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റുകളായ ഡോ.വിനോദ് മാത്യു, ഡോ.ഷാനാ ഹർഷൻ, ഡോ.റിൻസി കെ.ഏബ്രഹാം, പ്രോഗ്രാം അസിസ്റ്റന്റ് എസ്.ഗായത്രി എന്നിവർ പ്രസംഗിച്ചു.

English Summary:

Thiruvalla hosted engaging competitions for school children and entrepreneurs in celebration of Junior World Food Day. Organized by the District Agriculture Knowledge Center, the event featured poster writing and recipe competitions, promoting awareness of food rights and creativity. Notable winners included Srinija Ashal and Ashwin A. Nair for poster writing, and Arsu Susan George for recipes. The event also recognized entrepreneurial talents and awarded the best stall to Kaviyoor.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com