ADVERTISEMENT

വെച്ചൂച്ചിറ ∙ യാത്രക്കാർക്കു കയറിനിൽക്കാൻ കഴിയാത്ത വിധം മാലിന്യം നിറഞ്ഞുകിടന്ന ബസ് കാത്തിരിപ്പു കേന്ദ്രം വൃത്തിയാക്കി നാഷനൽ സർവീസ് സ്കീം വൊളന്റിയർമാർ. വെച്ചൂച്ചിറ കോളനി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വൊളന്റിയർമാരാണ് നവോദയ ജംക്‌ഷനിലെ കാത്തിരിപ്പു കേന്ദ്രം വൃത്തിയാക്കിയത്.നാട്ടിലെ യാത്രക്കാരെ കൂടാതെ വെച്ചൂച്ചിറ ജവാഹർ‌ നവോദയ വിദ്യാലയത്തിലെത്തുന്ന രക്ഷിതാക്കളെല്ലാം ബസ് കാത്തു നിൽക്കുന്നത് ഈ കാത്തിരിപ്പു കേന്ദ്രത്തിലാണ്.

കൂടാതെ ജംക്‌ഷനിലെ ഓട്ടോക്കാരുടെ വിശ്രമ കേന്ദ്രം കൂടിയാണിത്. മടുക്കക്കുഴി എം.ജെ.കുര്യൻ, മറിയാമ്മ കുര്യൻ എന്നിവരുടെ സ്മാരകമായി വർഷങ്ങൾക്കു മുൻപു നിർമിച്ചതാണിത്.പിന്നീട് നവീകരണം നടത്തിയിരുന്നില്ല. മാറാലകളും മറ്റും പിടിച്ച് തീർത്തും വൃത്തിഹീനമായി കിടക്കുകയായിരുന്നു. ഗാന്ധി ജയന്തി ദിനത്തിൽ കുട്ടികൾ ഇതു വൃത്തിയാക്കി. പിന്നീട് അവർ തന്നെ പെയിന്റ് പൂശി മോടിയാക്കി.

English Summary:

National Service Scheme volunteers from Vechuchira Higher Secondary School undertook a community service project to clean and restore a heavily littered bus waiting center at Navodaya Junction. Their efforts, coinciding with Gandhi Jayanti, not only improved the appearance of the memorial site but also fostered community spirit and sustainability.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com