ADVERTISEMENT

വള്ളിക്കോട് ∙ ആനയടി –കൂടൽ റോഡിന്റെ നിർമാണം ഏകദേശം പൂർത്തിയായെങ്കിലും റോഡരികിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതി തൂണുകളും ട്രാൻസ്ഫോമറും മാറ്റിസ്ഥാപിക്കാത്തതിനാൽ അപകടങ്ങൾ വർധിക്കുന്നതായി പരാതി. ചന്ദനപ്പള്ളി മുതൽ നെടുമൺകാവ് ഭാഗം വരെ പലയിടത്തും ഇത്തരത്തിൽ വൈദ്യുതി തൂണുകൾ റോഡിലേക്ക് തള്ളി നിൽക്കുന്നതായി പരാതിയുണ്ട്. ചന്ദനപ്പള്ളി ജംക്‌ഷനു സമീപം സ്കൂളിന്റെ മു‍ൻവശം, വലിയ പള്ളിക്ക് സമീപം എന്നിവിടങ്ങളിൽ നിന്നിരുന്ന വൈദ്യുതി തൂണും ട്രാൻസ്ഫോമറും റോഡ് വികസിപ്പിച്ചെങ്കിലും ആ സ്ഥലത്തു തന്നെ നിൽക്കുകയാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് രാത്രി കൊടുമൺ സ്വദേശിയായ ബൈക്ക് യാത്രക്കാരന് പോസ്റ്റിലിടിച്ച് പരുക്കേറ്റിരുന്നു. പല ഭാഗത്തും റോഡിന് വീതിയില്ലാത്ത അവസ്ഥയാണ്. 

"ആനയടി –കൂടൽ റോഡിന്റെ നിർമാണം പൂർത്തിയാകുമ്പോഴും റോഡിലേക്ക് തള്ളി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകളാണ് ആദ്യം മാറ്റി സ്ഥാപിക്കേണ്ടത്. ബിഎംബിസി നിലവാരത്തിൽ റോഡ് ഉയർത്തിയ ശേഷം വാഹനങ്ങൾ അമിതവേഗത്തിലാണ് റോഡിലൂടെ കടന്നുവരുന്നത്. ആ സമയത്ത് മറു ഭാഗങ്ങളിലൂടെ അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ വഴിയിരികിൽ നിൽക്കുന്ന വൈദ്യുതി തൂണുകളിൽ വന്നിടിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ചന്ദനപ്പള്ളി ഭാഗത്ത് പല തവണ അപകടം ഉണ്ടായിട്ടുണ്ട്. "

English Summary:

Despite nearing completion, the Anayadi-Koodal Road faces safety issues due to electricity poles and transformers encroaching onto the widened road. Residents voice concerns about accident risks, especially near Chandanapally junction and the school.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com