ADVERTISEMENT

വടശേരിക്കര ∙ വെള്ള വരകളിടാത്ത ഹംപിൽ ഇടിച്ചു കയറി ചക്രം പൊട്ടി കാറിനു നാശം. ആർക്കും പരുക്കില്ല. മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി ശബരിമല പാതയിലെ ചമ്പോൺ വലിയ വളവിനു സമീപം ഇന്നലെ രാവിലെ 10.30ന് ആണ് സംഭവം. കൊല്ലം സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറാണിത്. ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവർ. 

പാതയിൽ ബിസി ടാറിങ് നടക്കുന്നതിനാൽ ഹംപിലെ വെള്ള വരകൾ മാഞ്ഞ​ിരുന്നു. ഇതറിയാതെ എത്തിയ കാർ പെരുനാട് പഞ്ചായത്ത് അതിർത്തിയിലെ ഹംപിൽ ഇടിച്ചു കയറിയാണ് ചക്രം പൊട്ടിയത്. തുടർന്ന് നിയന്ത്രണം വിട്ട് പാതയുടെ ഇടതു വശത്തെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

English Summary:

A group of Sabarimala pilgrims from Kollam had a narrow escape when their car hit an unmarked hump on the Mannarakulanji-Plappalli Sabarimala road. The accident, caused by faded road markings due to ongoing roadwork, resulted in a tire burst and the car crashing into a wall.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com