ADVERTISEMENT

പത്തനംതിട്ട ∙ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ‌ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ. കള്ളപ്പരാതി ചമയ്ക്കുകയും വ്യാജ ആരോപണം ഉന്നയിക്കുകയും ചെയ്തു മരണത്തിലേക്ക് തള്ളി വിട്ടവരെ  അറസ്റ്റ് ചെയ്യുക, നിയമാനുസൃതമായി ജോലി ചെയ്യുന്ന ജീവനക്കാർക്കു സർക്കാർ സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. 

ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ,ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം , എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്.വിനോദ് കുമാർ, എം.വി.തുളസീരാധ, ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, ജില്ലാ ട്രഷറർ ജി.ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ബിജു സാമുവൽ, ബി.പ്രശാന്ത് കുമാർ,ജില്ലാ വൈസ് പ്രസിഡന്റ് എസ്.കെ.സുനിൽകുമാർ, അബു കോശി,വിഷ്ണു സലിംകുമാർ, ഡി.ഗീത , വിനോദ് മിത്രപുരം, ജില്ലാ ജോയിന്റ് സെക്രട്ടറി ജി.അനിൽകുമാർ, ദിലീപ് ഖാൻ,പിക്കു വി.സൈമൺ, അനു കെ.അനിൽകുമാർ,ദർശൻ ഡി.കുമാർ,നൗഫൽ ഖാൻ, എസ്.മഞ്ജു, ജോർജ് പി.ഡാനിയേൽ,സന്തോഷ് നെല്ലിക്കുന്നിൽ,ജുഫാലി മുഹമ്മദ്, ഷെബിൻ വി.ഷേഖ്, ആർ.പ്രസാദ്, അൽ അമീൻ, ജെ.ജെ.ജിഷ്ണു, കെ.ഷാജൻ, ബി.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

മാർച്ച് നടത്തി സേവാദൾ  ജില്ലാ കമ്മിറ്റി
പത്തനംതിട്ട∙ നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎം നേതാക്കൾ ഒഴുക്കുന്നത് കളളക്കണ്ണീർ ആണെന്നും പി.പി.ദിവ്യക്കു സംരക്ഷണകവചം ഒരുക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആണെന്നും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു. കണ്ണൂർ എഡിഎമ്മിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സംഭവത്തിനു കാരണക്കാരിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവാദൾ ജില്ലാ പ്രസിഡന്റ് ശ്യാം എസ്.കോന്നി അധ്യക്ഷത വഹിച്ചു. കലക്ടറേറ്റിനു മുൻപിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടന്നു മുന്നോട്ട് പോകുവാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.

ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, നേതാക്കളായ വെട്ടൂർ ജ്യോതി പ്രസാദ്, എ.സുരേഷ്‌ കുമാർ, ജാസിംകുട്ടി, രഘുനാഥ് കുളനട, അഹമ്മദ് ഷാ, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, ബാബുജി ഈശോ, രജനി പ്രദീപ്, വിജയ് ഇന്ദുചൂഡൻ, ജി.വേലായുധൻ കുട്ടി, എ.നൗഷാദ് റാവുത്തർ, ഗീതാദേവി, പ്രസീദ രഘു, ഷിജു അറപ്പുരയിൽ, കൊച്ചുമോൾ പ്രദീപ്, എ.സനീഷ്, ജോർജ് വർഗീസ്, റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, ഷിജി ജോർജ്, ജോയി തോമസ്, ബിപിൻ, സിബി മൈലപ്ര, മനോജ് അടൂർ, ആർ.രാജി, ഷിനിജ തങ്കപ്പൻ, ജയദേവൻ, ഷിജു വിറ്റി, ഡെയ്‌സി മാത്തൻ, സൗദ റഹിം, ലിസി സാം, എൽസി ഈശോ, ദിലീപ് മലയാലപ്പുഴ, അരുൺ രാജ് എന്നിവർ പ്രസംഗിച്ചു.

English Summary:

This article reports on protests in Pathanamthitta demanding justice for Naveen Babu, a former Kannur ADM who tragically passed away. The protests, led by DCC President Satheesh Kochuparambil and KPCC General Secretary Pazhakulam Madhu, call for the arrest of those responsible for Babu's death and a thorough investigation into the circumstances surrounding it.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com