ADVERTISEMENT

മണ്ണീറ ∙ തലമാനത്തെ കൃഷിയിടങ്ങളിൽ കാട്ടനശല്യം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ തലമാനം ഈട്ടിമൂട്ടിൽ മോഹൻലാൽ, പാറയ്ക്കനാൽ സുകുമാരൻ, ഈട്ടിമൂട്ടിൽ രവി, മൈലയ്ക്കൽ വിനോദ് എന്നിവരുടെ കമുക്, റബർ, കുരുമുളക് കൊടി, പറങ്കിമാവ്, മാവ് തുടങ്ങിയവ കാട്ടാന നശിപ്പിച്ചു. മാസങ്ങളായി പ്രദേശത്ത് കാട്ടാനശല്യം തുടരുമ്പോഴും അധികൃതർ ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

കാട്ടുമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കുന്നതിനായി ജനവാസമേഖലയോടു ചേർന്ന വനാതിർത്തിയിൽ വർഷങ്ങൾക്ക് മുൻപ് വനംവകുപ്പ് കിടങ്ങ് കുഴിച്ചെങ്കിലും പിന്നീട് കിടങ്ങിലേക്ക് വീണ മണ്ണ് കോരി നീക്കി പ്രയോജനപ്പെടുത്താൻ നീക്കമുണ്ടായില്ല. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താതെ സൗരോർജ വേലികളും നാശാവസ്ഥയിലാണ്. 

English Summary:

Rampant wild elephant attacks plague farmers in Thalamanna ∙ Manniyar, Kerala, leaving a trail of destroyed crops and frustrated communities. Despite months of ongoing conflict, locals claim authorities remain unresponsive. Inadequate maintenance of protective measures like trenches and solar fences exacerbates the issue, highlighting the urgent need for effective solutions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com