ADVERTISEMENT

പത്തനംതിട്ട∙തിമിർത്തുപെയ്ത മഴയിൽ കെഎസ്ആർടിസി ഗാരിജ് വെള്ളത്തിലായി. ഗാരിജിനുള്ളിലെ മെക്കാനിക്കൽ വിഭാഗം ഓഫിസിലും ബസുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥലത്തും ഉൾപ്പെടെ ഗാരിജ് പൂർണമായും വെള്ളത്തിലായി. ഇന്നലെ വൈകിട്ട് ശക്തമായ മഴയാണ് നഗരത്തിൽ പെയ്തത്. 

പുതിയ ബസ് ടെർമിനൽ  നിർമിച്ചതിലെ അപാകതയാണ് ഗാരിജിൽ വെള്ളം കയറാൻ കാരണമായി കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും പറയുന്നത്. ഗാരിജിനേക്കാൾ 2 മീറ്റർ ഉയർത്തിയാണ് യാഡ്  നിർമിച്ചത്. മഴ വെള്ളം ഒഴുകി പോകാനുള്ള സംവിധാനവും ഇല്ല. ഇതുകാരണം മഴവെള്ളം പൂർണമായും ഗാരിജിലേക്കാണ് ഒലിച്ചിറങ്ങുന്നത്. സർവീസ് കഴിഞ്ഞ് ഡ്രൈവർമാർ എഴുതി നൽകുന്ന അറ്റകുറ്റപ്പണികൾ മഴയുള്ള ദിവസങ്ങളിൽ  നടത്താൻ പറ്റാത്ത അവസ്ഥയാണ്.

heavy-rain-floods-ksrtc-garage-pathanamthitta
കെഎസ്ആർടിസി ഡിപ്പോയിലെ ഗാരിജിലെ മെക്കാനിക്കൽ ഓഫിസ് വെള്ളത്തിലായപ്പോൾ.

ബസ് ടെർമിനലിലെ ശുചിമുറിയുടെ ടാങ്കും നിറഞ്ഞു കിടക്കുകയാണ്. മഴ പെയ്തപ്പോൾ‍ ശുചിമുറി മാലിന്യവും ഗാരിജിലേക്ക് ഒലിച്ചെത്തി. അസഹ്യമായ ദുർഗന്ധം കാരണം  അവിടെ എങ്ങും നിൽക്കാൻ കഴിയില്ല. ഗാരിജിലേക്കു വെള്ളം ഒലിച്ചിറങ്ങുന്ന ഒഴിവാക്കാൻ നടപടി വേണമെന്ന് ഒന്നര വർഷമായി ജീവനക്കാരുടെ യൂണിയനുകൾ ആവശ്യപ്പെടുകയാണ്.

എംഡിയും മന്ത്രിയും  വിളിച്ച യോഗങ്ങളിൽ പലതവണ വിഷയം അവതരിപ്പിച്ചതാണ്. എന്നാൽ  പരിഹാരം ഉണ്ടാക്കാൻ അധികൃതർക്ക് താൽപര്യമില്ല. കെഎസ്ആർടിസിയുടെ ജില്ലാ വർക്‌ഷോപ്പാണിത്. ശബരിമല സർവീസിന്റെ  ഹബ്ബും ഇതാണ്. പമ്പ സർവീസിന് എത്തുന്ന ബസുകൾക്ക് തകരാർ ഉണ്ടായാൽ ഇവിടെയാണ് നന്നാക്കേണ്ടത്. മഴപെയ്തു വെള്ളം കയറുന്നതിനാൽ  അറ്റകുറ്റപ്പണി നടത്താനുള്ള സംവിധാനവും ഇല്ല.

English Summary:

The KSRTC garage in Pathanamthitta, Kerala, was inundated following heavy rainfall, paralyzing repair work and affecting bus services. The flooding, attributed to a construction flaw in the new bus terminal, highlights the lack of a proper drainage system, raising concerns about passenger safety and timely service delivery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com