ലോറികളിൽ നിന്ന് വീഴുന്ന മണ്ണ്, അപകടം പേടിച്ച് യാത്ര, തലനാരിഴയ്ക്ക് വഴിമാറി ദുരന്തം
Mail This Article
×
കീഴ്‌വായ്പൂര്∙ ലോറികളിൽ നിന്ന് പാതയിലേക്കും ഓരങ്ങളിലേക്കും പതിക്കുന്ന മണ്ണ് അപകട ഭീഷണിയാകുന്നതായി പരാതി. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ കൊടുംവളവുകളിലടക്കം ടിപ്പർ ലോറികളിൽ കൊണ്ടുപോകുന്ന പച്ചമണ്ണ് റോഡിൽ വീഴുന്നതുകാരണം പൊടിശല്യവും അപകട സാധ്യതയും വർധിക്കുന്നതായി ആക്ഷേപം.
നെയ്തേലിപ്പടി കാത്തിരിപ്പു കേന്ദ്രത്തിന് സമീപം ഇന്നലെ രണ്ട് ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. തലനാരിഴയ്ക്ക് ദുരന്തം വഴിമാറുകയായിരുന്നു. മേഖലയിൽ ഖനന ഉൽപന്നങ്ങളുമായെത്തുന്ന ലോറികൾ മേൽമൂടിയില്ലാതെയും അമിതവേഗത്തിലും പായുന്നത് ആശങ്കകൾക്ക് ഇടനൽകിയിരിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം. അധികൃതരുടെ അടിയന്തര ശ്രദ്ധപതിയണമെന്ന ആവശ്യം ശക്തമാണ്.
English Summary:
The Kottayam - Kozhencherry State Highway is facing safety concerns due to soil spillage from overloaded tipper lorries. Residents of Keezhvaypur complain that the loose soil creates dangerous driving conditions, especially at sharp bends, while also contributing to dust pollution.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.