ADVERTISEMENT

വായ്പൂര്∙ കോട്ടാങ്ങൽ - പാടിമൺ ജേക്കബ്സ് റോഡിൽ ജല അതോറിറ്റിയുടെ പൈപ്പിൽ നിരന്തരമായി തകർച്ച സംഭവിക്കുന്നതിനാൽ മേഖലയിൽ ജലവിതരണം തടസ്സപ്പെടുന്നതായി പരാതി. ശാസ്താംകോയിക്കൽ ജംക്‌ഷനു സമീപം തകർച്ച കണ്ടെത്താൻ പാതതുരന്നുള്ള ശ്രമം 2 ദിവസമായി തുടരുകയാണ്. 5 അടിയിലധികം താഴ്ചയിലൂടെ കടന്നുപോകുന്ന കാലഹരണപ്പെട്ട ആസ്ബസ്റ്റോസ് കുഴലുകൾ മർദം താങ്ങാനാകാതെ തകരുന്നത് കണ്ടെത്തുന്നതിനാണു പാത തുരക്കുന്നത്. 

 ശാസ്താംകോയിക്കലിനും കുളങ്ങരക്കാവിനുമിടയിൽ ഇടതടവില്ലാതെ പൈപ്പ് പൊട്ടുന്നതായാണ്  ആക്ഷേപം. 4 വർഷത്തിനിടയിൽ  12 ഇടങ്ങളിലായി 43 പ്രവശ്യമാണ് തകർച്ച കണ്ടെത്താൻ റോഡ് തുരന്നത്.  ഉന്നത നിലവാരത്തിൽ 36.5 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ റോഡിൽ പതിവായ പൈപ്പ് തകർച്ച പാതയുടെ ആയുസ്സിനെ തന്നെ ബാധിച്ചിരിക്കുകയാണ്.

English Summary:

Residents of Kottamgal - Padimon Jacobs Road are experiencing recurring water supply disruptions due to frequent damage to the Kerala Water Authority's aging pipeline. The problem, attributed to old asbestos pipes, necessitates frequent road excavations, impacting the lifespan of the road and causing inconvenience to residents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com