ADVERTISEMENT

നരിയാപുരം∙ പൊതുടാപ്പ് തകർന്ന് ശുദ്ധജലം നിരത്തിലൂടെ ഒഴുകുന്നു. പന്തളം കൈപ്പട്ടൂർ റോഡിൽ നരിയാപുരം പല്ലാകുഴി ജംക്‌ഷനിലാണ് റോഡിൽ ഇതുമൂലം വെള്ളക്കെട്ടായിരിക്കുന്നത്. ജംക്‌ഷനിൽ സ്ഥാപിച്ചിരിക്കുന്ന പൊതുടാപ്പ് വെള്ളം എടുക്കുന്ന ഭാഗമാണ് ഒടിഞ്ഞു പോയത്. വളരെ നാളുകൾക്കു മുൻപ് ഇതു സംഭവിച്ചെങ്കിലും അറ്റകുറ്റപ്പണി ചെയ്യാൻ അധികാരികൾ തയാറായില്ല.

അന്ന് ഇതുപോലെ വെള്ളം നിരത്തിലൂടെ ഒഴുകിയതിനെ തുടർന്നാണ് പ്രദേശവാസികൾ ആരോ തടിക്കഷണം ഉപയോഗിച്ച് പൈപ്പ് അടച്ചു വച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇത് തെറിച്ചു പോയതോടെ വെള്ളം ചീറ്റിയൊഴുകുന്ന അവസ്ഥയായി. പ്ലാസ്റ്റിക് കവറും മറ്റും ഉപയോഗിച്ച് ഇത് കെട്ടിവെക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വെള്ളം പാഴായി പോകുന്ന സ്ഥിതിയാണ് ഇപ്പോഴും ഉള്ളത്. പൈപ്പ് തകരാർ സംബന്ധിച്ച് അധികാരികളെ വിവരം അറിയിക്കുമ്പോൾ ജലജീവൻ മിഷൻ പദ്ധതി നടപ്പാകുമ്പോൾ എല്ലാം പരിഹരിക്കും എന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നതെന്നാണ് ആക്ഷേപം.

English Summary:

A broken public tap at Nariyapuram's Pallakkuzhi junction has been spewing clean water for days, causing flooding and frustration. Residents, despite attempting temporary fixes, criticize authorities for their lack of response and reliance on the delayed Jal Jeevan Mission project.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com