പത്തനംതിട്ട ജില്ലയിൽ ഇന്ന് (06-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതിമുടക്കം
തോട്ടഭാഗം ഇലക്ട്രിക്കൽ സെക്‌ഷനിലെ കോട്ടൂർ തുരുത്ത് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9മുതൽ വൈകുന്നേരം 5മണിവരെ വൈദ്യുതി മുടങ്ങും.
പരിശീലനം
പത്തനംതിട്ട ∙ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രം സൗജന്യമായി നോർത്ത് ഇന്ത്യൻ വിഭവങ്ങൾ, കേക്ക്, ഷേക്സ്, എന്നിവയുടെ നിർമാണ പരിശീലനം ആരംഭിക്കുന്നു (10 ദിവസം). പ്രായം 18-44. ഫോൺ: 04682270243
ൈലഫ് ഗാർഡ്
ആറന്മുള ∙ പഞ്ചായത്ത് ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ആറന്മുള സത്രക്കടവിലേക്ക് ലൈഫ് ഗാർഡിനെ നിയമിക്കുന്നു. നീന്തൽ വശമുള്ളവരും പരിശീലനം ലഭിച്ചവർക്കും 11ന് 12ന് മുൻപായി അപേക്ഷിക്കാം.
ഫിസിയോ തെറപ്പിസ്റ്റ്
മല്ലപ്പള്ളി ∙ ബ്ലോക്ക് റിസോഴ്സ് സെന്ററിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലേക്ക് ഫിസിയോ തെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ് എന്നിവരുടെ ഒഴിവുണ്ട്. യോഗ്യതയും ആർസിഐ റജിസ്ട്രേഷനുമുള്ളവർ നാളെ 10ന് ബിആർസിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
റബർഷീറ്റ് സംഭരണം
പെരുമ്പെട്ടി ∙ അത്യാൽ പെരുമ്പെട്ടി റബർ ഉൽപാദക സംഘത്തിൽ നാളെ 10 മുതൽ റബർഷീറ്റ്, ഒട്ടുപാൽ എന്നിവ സംഭരിക്കും.9446186995.
മണ്ണിര കംപോസ്റ്റ് യൂണിറ്റ്
ആനിക്കാട് ∙ മണ്ണിര കംപോസ്റ്റ് യൂണിറ്റ് സബ്സിഡിയോടെ നിർമിക്കുന്നതിന് കൃഷി ഭവനിൽ അപേക്ഷ നൽകാമെന്ന് കൃഷി ഓഫിസർ അറിയിച്ചു.