ADVERTISEMENT

∙ വെച്ചൂച്ചിറ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി: പെരുന്നാൾ. കുർബാന. 8.00.
∙ റാന്നി പഴവങ്ങാടി വിശുദ്ധ മർത്തമറിയം സിംഹാസന പള്ളി: കല്ലിട്ട പെരുന്നാൾ. കുർബാന യൂഹാനോൻ മാർ മിലിത്തിയോസ്. 8.30, പ്രദക്ഷിണം. 10.30.
∙ അഗ്നിവീർ റിക്രൂട്മെന്റ് റാലി: കൊടുമൺ ഇഎംഎസ് സ്റ്റേഡിയം 6.00
∙ അടൂർ കണ്ണങ്കോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ: പെരുന്നാളും വേദരത്ന പുരസ്കാര സമർപ്പണവും. കുർബാന. 7.30, കായംകുളം ഫിലിപ്പോസ് റമ്പാൻ അനുസ്മരണം. 9.00, വേദരത്ന പുരസ്കാര സമർപ്പണം. 9.15, റാസ. 6.15.
∙ പള്ളിക്കൽ സ്വയംഭൂ മഹാഗണപതി ക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം. ഭാഗവതപാരായണം. 7.00, ശുകപൂജ. 10.30, അവഭൃഥസ്നാന ഘോഷയാത്ര. 3.00.

∙ പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയം; സിപിഎം ഏരിയ സമ്മേളനം–9.30.
∙ പന്തളം കുരമ്പാല റോബിൻ വില്ല; വൈഎംസിഎ പ്രാർഥനാവാരം ഉദ്ഘാടനം–5.30.
∙ പന്തളം വലിയകോയിക്കൽ ക്ഷേത്ര ജംക്‌ഷൻ; അയ്യപ്പനഗർ റസിഡന്റ്സ് അസോസിയേഷൻ കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം–4.00.
∙ വൈഎംസിഎ, വൈഡബ്ല്യുസിഎ പ്രാർഥനാ വാരവും കൂട്ടായ്മയും: തിരുവല്ല വൈഡബ്ല്യുസിഎ. 5.30.
∙ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ച് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ( സതേൺ ഡിസ്ട്രിക്ട്) ‌റിവൈവൽ ക്രൂസേഡ്: കൊമ്പാടി സന്നദ്ധ സുവി‌ശേഷ സംഘം ഓഡിറ്റോറിയം. 5.30.
∙ കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി: പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ. കുർബാന.7.00.
∙ മുണ്ടിയപ്പള്ളി വൈഎംസിഎ പ്രാർഥനാ വാരവും കൂട്ടായ്മയും: വൈഎംസിഎ ഹാൾ.7.00.

മാർച്ചും ധർണയും 12ന്
അത്തിക്കയം ∙ നാറാണംമൂഴി സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം അടിയന്തരമായി മടക്കി നൽകണമെന്നാവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റി 12ന് 11ന് ബാങ്കിലേക്കു മാർച്ചും ധർണയും നടത്തും. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കെടുകാര്യസ്ഥതയും അഴിമതിയും മൂലം നിക്ഷേപകർക്കു പണം ലഭിക്കുന്നില്ലെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പണത്തിനായെത്തുന്ന നിക്ഷേപകർ വെറുംകയ്യോടെ മടങ്ങുകയാണ്. ഇതുമൂലം വിവിധ ആവശ്യങ്ങൾക്കു നിക്ഷേപം നടത്തിയവർ നെട്ടോട്ടത്തിലാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

തിരുനാളിന് ഇന്ന് കൊടിയേറ്റും
പുല്ലാട് ∙ സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിലെ ഇടവക തിരുനാളിന് ഇന്ന് 11.30ന് ഇടവക വികാരി ഫാ. ജോൺസൺ ചിറയിൽ കൊടിയേറ്റും. 13 മുതൽ 15 വരെ വൈകിട്ട് 6ന് കുർബാനയും ധ്യാനവും. 16ന് വൈകിട്ട് 6.30ന് തിരുനാൾ റാസ. 17ന് 8.30ന് കുർബാന– പുണെ കഡ്കി രൂപതാധ്യക്ഷൻ മാത്യൂസ് മാർ പക്കേമിയോസ് കാർമികത്വം വഹിക്കും. തുടർന്ന് നേർച്ച വിളമ്പ്, കൊടിയിറക്ക്.

ഒഴിവ്
കോന്നി∙ഗവ. എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം ഫിസിക്സ് എച്ച്എസ്എസ്ടി (സീനിയർ) ഒഴിവുണ്ട്. അഭിമുഖം നാളെ 10ന്.
കോന്നി∙ശബരിമല തീർഥാടനത്തോടനുബന്ധിച്ച് മുരിങ്ങമംഗലം ഇടത്താവളത്തിനു സമീപത്തെ കുളിക്കടവിലേക്ക് രണ്ട് ലൈഫ് ഗാർഡുകളെ നിയമിക്കുന്നു. ഇതിനായി 24മണിക്കൂർ പ്രവർത്തന സന്നദ്ധരായ നീന്തൽ വിദഗ്ധരെ ആവശ്യമുണ്ട്. അഭിമുഖം 12ന് രണ്ടിന് പഞ്ചായത്ത് കോൺഫറൻ‌സ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com