പത്തനംതിട്ട, റാന്നി വഴി കമ്പത്തേക്ക് സംസ്ഥാനാന്തര കെഎസ്ആർടിസി ബസ് സർവീസ്
Mail This Article
×
പത്തനംതിട്ട ∙ കെഎസ്ആർടിസി പത്തനംതിട്ട വഴി പുതിയതായി അനുവദിച്ച വെള്ളറട– കമ്പം സംസ്ഥാനാന്തര സർവീസ് ഇന്നു തുടങ്ങും. വെള്ളറടയിൽ നിന്നു രാവിലെ 6.25ന് പുറപ്പെടുന്ന ബസ് കാട്ടാക്കട, വെമ്പായം, വെഞ്ഞാറമൂട്, കിളിമാനൂർ, ആയൂർ, അഞ്ചൽ, പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം, വണ്ടിപ്പെരിയാർ, കുമളി, ഗൂഡല്ലൂർ വഴി ഉച്ചയ്ക്ക് 2.55ന് കമ്പത്ത് എത്തും. വൈകിട്ട് 4.40ന് കമ്പത്തു നിന്നു പുറപ്പെടും. വൈകിട്ട് 5.20ന് കുമളി, 7ന് മുണ്ടക്കയം, 7.25ന് എരുമേലി, 7.45ന് റാന്നി. ഭക്ഷണത്തിനു ശേഷം രാത്രി 8.55ന് പത്തനംതിട്ടയിൽ നിന്നു പുറപ്പെടും. അടൂർ, കൊട്ടാരക്കര, കിളിമാനൂർ, വഴി രാത്രി 12.25ന് തിരുവനന്തപുരത്തും 1.35ന് വെള്ളറടയിലും എത്തും.
English Summary:
Great news for commuters! KSRTC has introduced a new interstate bus service connecting Vellarada and Cumbum via Pathanamthitta. The service, which commences today, offers a convenient travel option for passengers traveling between these destinations.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.