ADVERTISEMENT

പത്തനംതിട്ട∙ കെഎസ്ആർടിസിക്കരികിലുള്ള ഓട്ടോ സ്റ്റാൻഡിലെ ഓട്ടോഡ്രൈവർമാർ ഓട്ടമില്ലാത്തപ്പോഴും തിരക്കിലാണ്. അവർക്കു പരിചരിക്കാൻ ഒന്നരമാസം മാത്രം പ്രായമുള്ള ഒരു അതിഥി ഇപ്പോൾ സ്റ്റാൻഡിലുണ്ട്.  സീസർ എന്ന നായ്ക്കുട്ടിയാണ് ഓട്ടോക്കാരുടെ ഓമനയായി വളരുന്നത്. മുൻപ് ഓട്ടോ സ്റ്റാൻഡിലെ സ്ഥിരം സന്ദർശകയായിരുന്ന സൂസി എന്ന നായയുടെ മകനാണ് സീസർ. ഓട്ടോ സ്റ്റാൻഡിന് സമീപമുള്ള ഓടയിലാണു സൂസി പ്രസവിച്ചത്.  ശക്തമായി പെയ്ത മഴയിൽ ഓടയിൽ വെള്ളം നിറഞ്ഞ് മറ്റു കുഞ്ഞുങ്ങൾ ചത്തതോടെയാണ് സൂസി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സീസറിനെ ഓട്ടോക്കാരെ ഏൽപ്പിച്ചത്. തൊട്ടടുത്ത ദിവസം ഉണ്ടായ വാഹനാപകടത്തിൽ സൂസിക്കും ജീവൻ നഷ്ടമായതോടെ ആരുമില്ലാതായ സീസറിനെ സംരക്ഷിക്കാൻ ഓട്ടോ ഡ്രൈവർമാർ തീരുമാനിക്കുകയായിരുന്നു. എല്ലാവരും ചേർന്നാണ് നായ്ക്കുട്ടിക്ക് സീസർ എന്ന പേരിട്ടത്.

കാലിനു സ്വാധീനക്കുറവുള്ളതിനാൽ ഏന്തിവലിഞ്ഞ് നടന്നിരുന്ന സീസറിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയതോടെ മെച്ചപ്പെട്ടു. സീസറിനെ കുളിപ്പിക്കുന്നതും നഖം വെട്ടുന്നതുമെല്ലാം തൊട്ടടുത്തുള്ള മരിയൻ പെറ്റ് കെയറിൽ നിന്നാണ്. ഓട്ടോ സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിൽ നിന്നുള്ള ഓംലറ്റാണ് ഇഷ്ട ഭക്ഷണം. രാത്രി മറ്റു നായ്ക്കൾ ആക്രമിക്കാത്ത വിധം സുരക്ഷിത സ്ഥലം ഒരുക്കിയാണ് ഓട്ടോ ഡ്രൈവർമാർ വീട്ടിലേക്ക് മടങ്ങുന്നത്. സീസറിന്റെ കാര്യം അറിഞ്ഞതോടെ ഒട്ടേറെ ആളുകൾ ഏറ്റെടുക്കാൻ തയാറായി വന്നെങ്കിലും ആർക്കും കൊടുക്കില്ലെന്ന തീരുമാനമാണ് ഓട്ടോ ഡ്രൈവർമാർ എടുത്തത്. ജീവൻ രക്ഷിച്ചവരുടെ നിഴലായി നടക്കാനാണ് സീസറിനുമിഷ്ടം.

English Summary:

This heartwarming story from Pathanamthitta, Kerala, tells of auto drivers who rescued and adopted an orphaned puppy named Caesar after his mother tragically died. Witness the community's love and care as they nurture Caesar back to health, forming an unbreakable bond.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com