ADVERTISEMENT

കടമ്പനാട് ∙ ഏഴു മാസത്തെ വിധവാ പെൻഷൻ അർഹയായ വ്യക്തിക്കു നൽകാതെ സിപിഎം ലോക്കൽ സെക്രട്ടറി കൈവശം വച്ചെന്ന് ആരോപണം. പഞ്ചായത്തിൽ പരാതി നൽകിയതറിഞ്ഞ് ആരോപണ വിധേയൻ പെൻഷൻ തുക ഒന്നിച്ചു നൽകി പ്രശ്നം ഒത്തുതീർപ്പാക്കി.  സഹകരണ ബാങ്ക് ജീവനക്കാരനായ സിപിഎം കടമ്പനാട് ലോക്കൽ സെക്രട്ടറി ആർ.രഞ്ചുവിനെതിരെയാണ് ആരോപണമുയർന്നത്.

പെൻഷൻ മസ്റ്ററിങ്ങിന് എത്തിയപ്പോഴാണ് കടമ്പനാട് പഞ്ചായത്ത് 12ാം വാർഡ് സ്വദേശിക്ക് പെൻഷൻ ലഭിക്കുന്നില്ലെന്ന് അധിക‍‍ൃതരെ അറിയിച്ചത്. എന്നാൽ തുക ബാങ്ക് വഴി കൈപ്പറ്റിയെന്ന രേഖ ജീവനക്കാർ ഇവരെ കാണിച്ചു. തുടർന്ന് ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് ഇവർ പരാതി നൽകി. ഈ വിവരമറിഞ്ഞതോടെ ലോക്കൽ സെക്രട്ടറി പ്രശ്നം പരിഹരിക്കാനായി ഏഴു മാസത്തെ പെൻഷൻ തുക ഒന്നിച്ചു നൽകുകയായിരുന്നു.

മേൽവിലാസമനുസരിച്ച് ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പെൻഷൻ തുക ആവശ്യപ്പെട്ട് ബാങ്കിൽ വരാതിരുന്നതിനാലുമാണ് വീഴ്ച സംഭവിച്ചതെന്നായിരുന്നു രഞ്ചുവിന്റെ മറുപടി. 7 മാസം മുൻപാണ് പെൻഷൻ അനുവദിച്ചത്. അന്നു മുതലുള്ള തുകയാണ് ലഭിക്കാനുള്ളത്. ബാങ്ക് ജീവനക്കാരൻ വീഴ്ച സമ്മതിച്ചതിനാലും അടുത്തറിയുന്ന ആളായതിനാലും വീട്ടുകാർ ഒത്തുതീർപ്പിനു വഴങ്ങി പെൻഷൻ തുക കഴിഞ്ഞ ദിവസം കൈപ്പറ്റുകയായിരുന്നു.

 ഇതേസമയം സിപിഎം ഭാരവാഹിയായ ബാങ്ക് ജീവനക്കാരനെതിരെ പെൻഷൻ വിതരണത്തിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് രംഗത്തു വന്നതോടെ സംഭവം വിവാദമായി.പഞ്ചായത്തിൽനിന്നു വിതരണം ചെയ്യുന്ന എല്ലാ ക്ഷേമ പെൻഷനുകളുടെയും കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് കടമ്പനാട് മണ്ഡലം പ്രസിഡന്റ് റെജി മാമ്മൻ, മണ്ണടി മണ്ഡലം പ്രസിഡന്റ് ജി.മനോജ് എന്നിവർ ആവശ്യപ്പെട്ടു.

English Summary:

A CPM local secretary in Kerala's Kadambanad is embroiled in controversy after being accused of withholding a widow's pension for seven months. The issue came to light when the beneficiary visited the panchayat office and discovered discrepancies in her pension disbursement records. While the accused claims it was an oversight, Congress has demanded a thorough investigation into potential irregularities in pension distribution.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com