ADVERTISEMENT

വൈദ്യുതി മുടങ്ങും
 ∙തോട്ടഭാഗം വൈദ്യുതി സെക്‌ഷന്റെ പരിധിയിൽ വരുന്ന മധുരംപാറ, കുരുതികാമൻ കാവ് ചർച്ച്, പുന്നിലം, കോട്ടൂർതുരുത്ത്, പാറക്കുളങ്ങര എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 ‌‌വരെ വൈദ്യുതി മുടങ്ങും.

മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ വള്ളമല, കുന്നന്താനം പമ്പ്, കുന്നന്താനം 1, ഐക്കുഴി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെയും ചാമത്തിൽ ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഉച്ചയ്ക്ക് 2 മുതൽ 5 വരെയും ഇന്ന്  വൈദ്യുതി മുടങ്ങും.

സൗജന്യ പ്രമേഹ നിർണയ ക്യാംപ്
തിരുവല്ല ∙ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മൈക്രൊലാബ് ലബോറട്ടറീസും തിരുവല്ല  ചൈതന്യ ഐ ഹോസ്പിറ്റലും ചേർന്നു  നടത്തുന്ന സൗജന്യ പ്രമേഹ നിർണയ ക്യാംപ് ഇന്ന് ചൈതന്യ ഐ ഹോസ്പിറ്റൽ നടക്കും.

ഇടവക കൺവൻഷൻ നാളെ മുതൽ
കവിയൂർ∙ സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഇടവക കൺവൻഷൻ നാളെ മുതൽ 17വരെ വൈകിട്ട് 6.30ന് നടക്കും. ബിഷപ് ഡോ. തോമസ് കെ.ഉമ്മൻ, റവ. ഡോ. പ്രേംജിത് കുമാർ, റവ.സി.സി. സാബു, മോളി ലൂക്ക് എന്നിവർ യോഗങ്ങളിൽ പ്രസംഗിക്കും. 17ന് രാവിലെ 9ന് സംയുക്ത ആരാധന.

അക്രഡിറ്റഡ് എൻജിനീയറുടെ ഒഴിവ്
നെടുമ്പ്രം∙ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ അക്രഡിറ്റഡ് എൻജിനീയറുടെ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർഥികൾ വയസ്സ് , മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം അപേക്ഷ 22ന് മുൻപായി പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഗ്രാമ പഞ്ചായത്ത് ഓഫിസിൽ നിന്നു അറിയാവുന്നതാണ്. യോഗ്യത : സിവിൽ/ അഗ്രികൾചറൽ എൻജിനീയറിങ് ബിരുദം.

ലോഗോ ക്ഷണിച്ചു
തിരുവല്ല ∙ വൈഎംസിഎ സബ് റീജൻ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോഗോ ക്ഷണിക്കുന്നു. വൈഎംസിഎ സ്നേഹാർദ്ര സമൂഹ സൃഷ്ടിക്ക് എന്നതാണ് വിഷയം. അവസാന തീയതി നവംബർ 17. 94479 56461.

മണ്ഡലചിറപ്പ് ഉത്സവം 16ന്
കാട്ടൂർ ∙ മഹാവിഷ്ണു ക്ഷേത്രത്തിലെ മണ്ഡലചിറപ്പ് ഉത്സവം 16ന് ആരംഭിക്കും. ഗോപൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പന്ത്രണ്ട് കളഭവും നടക്കും.

കുടുംബ ശാക്തീകരണ ധ്യാനം
കോട്ട ∙ മോറിയ മാർത്തോമ്മാ യുവജനസംഖ്യത്തിന്റെ  നേതൃത്വത്തിൽ 16ന് 6ന് കുടുംബ ശാക്തീകരണ ധ്യാനം നടക്കും. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ധ്യാനം നടത്തും.

ചിത്രകലാ ശിൽപശാല ഇന്ന്
മാലക്കര∙ ശ്രീഅദ്വയാനന്ദ പബ്ലിക് സ്കൂളിൽ ചിത്രകലാകാരിയായ ഗരിമ അഗർവാൾ നയിക്കുന്ന ചിത്രകലാ ശിൽപശാല ഇന്ന് 10ന് നടക്കും. ചിത്രകാരി അനന്യ അശോകും പങ്കാളിയാകും. ഉച്ചയ്ക്ക് 2ന് വിദ്യാർഥികളുടെ കലാസൃഷ്ടികളുടെ പ്രദർശനത്തോടെ ശിൽപശാല സമാപിക്കും.

അപേക്ഷിക്കാം
തണ്ണിത്തോട് ∙ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. 22ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം. https://tender.lsgkerala.gov.in എന്ന വെബ്സൈറ്റിലും പ്രവൃത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫിസിലും വിവരങ്ങൾ ലഭിക്കും.

ഗതാഗതം നിരോധിച്ചു
പത്തനംതിട്ട ∙ തിരുവല്ല – കുമ്പഴ, പത്തനംതിട്ട – കൈപ്പട്ടൂർ റോഡുകളിൽ ടാറിങ് നടക്കുന്നതിനാൽ സെന്റ് പീറ്റേഴ്സ് ജംക്‌ഷൻ മുതൽ സെൻട്രൽ ജംക്‌ഷൻ വരെയും സെൻട്രൽ ജംക്‌ഷൻ മുതൽ സ്റ്റേഡിയം ജംക്‌ഷൻ വരെയും ഇന്നും നാളെയും ഗതാഗതം നിരോധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com