മേൽശാന്തി അരുൺകുമാർ നമ്പൂതിരി എത്തിയത് മകന് ഒപ്പം
Mail This Article
×
ശബരിമല ∙ ശബരിമല മേൽശാന്തിയായി ചുമതല ഏൽക്കുന്നതിനു പുറപ്പെട്ട ശക്തികുളങ്ങര തോട്ടത്തിൽ മഠം നാരായണീയത്തിൽ എസ്.അരുൺകുമാർ നമ്പൂതിരി ഇരുമുടിക്കെട്ട് നിറച്ചതു ശബരിമല മുൻ മേൽശാന്തി എൻ. ബാലമുരളിയുടെ മുഖ്യകാർമികത്വത്തിൽ. കുടുംബാംഗങ്ങൾക്കു പുറമേ ഒട്ടേറെ ഭക്തരും എത്തിയിരുന്നു.
മകൻ ജാതദേവൻ നമ്പൂതിരി, സഹായികളായ രാജഗോപാൽ സ്വാമി, പി. സുനിൽ എന്നിവരും മേൽശാന്തിയോടൊപ്പം കെട്ടുനിറച്ചു. ആലുവ തന്ത്രവിദ്യാപീഠത്തിലെ വിദ്യാർഥിയായ ജാതദേവൻ കുറച്ചു ദിവസം അച്ഛനൊപ്പം ശബരിമലയിലെ പൂജകളിൽ പങ്കെടുത്ത ശേഷമാകും മടക്കം. ശരണം വിളികളോടെ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയെ ഭക്തർ യാത്രയാക്കി.
English Summary:
In preparation for his upcoming role as Sabarimala's head priest (Melshanthi), S. Arunkumar Namboothiri received the traditional Irumudikkettu offering at a ceremony held in Thottam, Shakthikulangara. The ceremony was led by N. Balamurali, former head priest of the Sabarimala temple.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.