ശബരിമല പൂങ്കാവന പ്രദേശം ലഹരിമുക്തം
Mail This Article
പത്തനംതിട്ട ∙ കേരള എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ശബരിമല പൂങ്കാവന പ്രദേശം ലഹരിമുക്ത മുന്നറിയിപ്പ് ഫലകങ്ങൾ സ്ഥാപിച്ചു. മന്ത്രി വി.എൻ.വാസവൻ പമ്പയിൽ ഉദ്ഘാടനം നിർവഹിച്ചു. ശബരിമല പൂങ്കാവന പ്രദേശം ലഹരി നിരോധന മേഖലയാണെന്നും ലഹരി ഉപയോഗം ശിക്ഷാർഹമാണെന്നും വിവിധ ഭാഷകളിലുള്ള സന്ദേശം ഉൾക്കൊള്ളുന്ന പ്രകൃതി സൗഹൃദ മുന്നറിയിപ്പ് ഫലകങ്ങൾ ലക്ഷ്യ ഫോർ ഫ്യൂച്ചർ ക്ലബ്ബിന്റെ സഹകരണത്തോടെയാണു പൂങ്കാവന പ്രദേശത്തു സ്ഥാപിച്ചത്.
എംഎൽഎമാരായ കെ.യു.ജെനീഷ് കുമാർ, പ്രമോദ് നാരായണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ, എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ വി.റോബർട്ട്, പമ്പ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ടി.എൻ.സുധീർ, വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ ജോസ് കളീക്കൽ, എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.പ്രദീപ്, എക്‌സൈസ് റാന്നി സർക്കിൾ ഇൻസ്‌പെക്ടർ പി.എ.സഹദുള്ള, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.കെ.രാജീവ് എന്നിവർ പ്രസംഗിച്ചു.