തിരുവാഭരണ ദർശനം; പന്തളം കൊട്ടാരം ഒരുങ്ങി
Mail This Article
×
പന്തളം ∙ മണ്ഡല ഉത്സവത്തിന് തുടക്കമായതോടെ തീർഥാടകരെ വരവേൽക്കാൻ പന്തളം കൊട്ടാരമൊരുങ്ങി. വരി നിന്ന് സുഗമമായ ദർശനത്തിനുള്ള സൗകര്യങ്ങൾ സജ്ജമായി. സ്രാമ്പിക്കൽ കൊട്ടാരത്തിൽ എല്ലാ ദിവസങ്ങളിലും പുലർച്ചെ 5.30 മുതൽ രാത്രി 8.30 വരെയാണ് ദർശനം. മണ്ഡലകാലത്ത് ഡിസംബർ 26 വരെ ദർശനമുണ്ടാകും. പിന്നീട്, മകരവിളക്ക് ഉത്സവത്തിനു മുന്നോടിയായി ഡിസംബർ 31 മുതൽ ജനുവരി 11 വരെ ദർശനം നടത്താം. ജനുവരി 12ന് പുലർച്ചെ മുതൽ ഉച്ചയ്ക്ക് 12 വരെ വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ദർശനമുണ്ടാകും. അന്ന് ഒരു മണിക്കാണ് തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെടുക.
English Summary:
The Mandala Festival is underway at Pandalam Palace, with preparations in place to receive devotees. The palace administration has implemented measures to facilitate a well-organized and serene darshan experience for pilgrims.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.