ADVERTISEMENT

റാന്നി ∙ ശരണമന്ത്രങ്ങളുമായി വൃശ്ചികം പിറന്നു. ഇനിയുള്ള 41 ദിവസം മണ്ഡലക്കാലം. മണ്ഡല ചിറപ്പ് ഉത്സവത്തിനായി ക്ഷേത്രങ്ങളൊരുങ്ങി. ഭാഗവതപാരായണം, അഖണ്ഡനാമ ജപയജ്ഞം, ദീപക്കാഴ്ച, ഭജന, വിശേഷാൽ പൂജകൾ എന്നിവ ക്ഷേത്രങ്ങളിൽ നടക്കും. റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം, ഇടക്കുളം അയ്യപ്പ ക്ഷേത്രം, നൂറോക്കാട് ധർമശാസ്താ ക്ഷേത്രം, കൊച്ചുകുളം ധർമശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ പ്രത്യേക പൂജകളുണ്ടാകും.

റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രം, വൈക്കം ഭുവനേശ്വരി ക്ഷേത്രം, റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രം, മുണ്ടപ്പുഴ ധർമശാസ്താ–ദേവീക്ഷേത്രം, ഐത്തല ഭഗവതികുന്ന് ദേവീക്ഷേത്രം, കരികുളം അന്തിമഹാകാള മഹാദേവ ക്ഷേത്രം, ചേത്തയ്ക്കൽ ദേവീ–ശാസ്താ ക്ഷേത്രം, കുന്നം ദേവീക്ഷേത്രം, പരുവ മഹാദേവ ക്ഷേത്രം, ഇടമുറി മഹാക്ഷേത്ര സമുച്ചയം, കടുമീൻചിറ അരുവിപ്പുറം മഹാദേവ ക്ഷേത്രം, പെരുനാട് മാളികപ്പുറം ദേവീക്ഷേത്രം, മാടമൺ ഹൃഷികേശ ക്ഷേത്രം, വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രം, പെരുമ്പേക്കാവ് ദേവീക്ഷേത്രം, ചെറുകാവ് ദേവീക്ഷേത്രം, നരിക്കുഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പുതുശേരിമല ചെറുവള്ളിക്കാവ് ദേവീക്ഷേത്രം, ചെറുകുളഞ്ഞി പരുത്തിക്കാവ് ദേവീക്ഷേത്രം, കീക്കൊഴൂർ ചെറുവള്ളിക്കാവ് ദേവീക്ഷേത്രം, ഇടപ്പാവൂർ ഭഗവതി ക്ഷേത്രം, പേരൂർ മഹാദേവ ക്ഷേത്രം, പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ മണ്ഡലം ചിറപ്പ് ഉത്സവം നടക്കും.

English Summary:

The arrival of Vrishchikam (Scorpio) marks the beginning of the auspicious Mandala season, a 41-day period of spiritual reflection and devotion. Temples across Kerala are vibrantly decorated for Mandala Chirappu, welcoming devotees with continuous chanting, special pujas, and cultural programs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com