ADVERTISEMENT

ശബരിമല ∙ അരുണാഭമാണ് ഇത്തവണത്തെ ശബരിമല തീർഥാടനം. മേൽ‍ശാന്തി മുതൽ പന്തളം കൊട്ടാരം പ്രതിനിധി വരെ  പ്രധാന പദവികളിൽ മിക്കവരും അരുൺ എന്നു പേരുള്ളവരാണ്. ഒരേ പേരുകാരായ ഇത്രയേറെ ഉദ്യോഗസ്ഥർ ഒന്നിച്ചു വന്നതിന്റെ കൗതുകം ചർച്ചയായി. മേൽശാന്തി മുതൽ ഇൻഫർമേഷൻ ഓഫിസർ വരെ 9 പേർക്കാണ് അരുൺ എന്ന പേര്. പുതിയ ശബരിമല മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയാണ്. സർക്കാരിന്റെ എല്ലാ വകുപ്പുകളുടെയും പ്രവർത്തനം ഏകോപിപ്പിക്കാൻ നിയോഗിച്ച ശബരിമല എഡിഎം അരുൺ.എസ്.നായരാണ്. പന്തളം കൊട്ടാരം പ്രതിനിധി പി.എൻ.അരുൺ കുമാറാണ്. 

ശബരിമലയിലെ വിവിധ വകുപ്പുകളുടെ ചുമതലക്കാരിലും അരുണെന്ന പേരുള്ളവർ ഏറെയുണ്ട്. പമ്പ മരാമത്ത് അസി.എൻജിനീയർ എ.ആർ.അരുൺ കുമാറാണ്. സന്നിധാനം ഗെസ്റ്റ് ഹൗസ് മാനേജർ ജി. അരുൺകുമാർ( ആറന്മുള),  ദേവസ്വം സെക്‌ഷൻ ഓഫിസർ ഒ.ബി.അരുൺകുമാർ, സ്പെഷൽ കമ്മിഷണറുടെ സഹായിയായ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് അരുൺ ബാബു,  ദേവസ്വം ബോർഡ് പിആർഒ എ.അരുൺ കുമാർ, ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫിസർ എ.അരുൺ കുമാർ തുടങ്ങി ഇവരുടെ പട്ടിക നീളുന്നു.

English Summary:

his year's Sabarimala pilgrimage is marked by an intriguing trend – the name "Arun" connects various key officials, sparking curiosity and discussion among devotees.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com