പത്തനംതിട്ട ജില്ലയിൽ ഇന്ന് (18-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
നടപടികൾ സ്വീകരിക്കും
തിരുവല്ല ∙ നഗരസഭയെ വെളിയിട വിസർജന വിമുക്ത നഗരമായി പ്രഖ്യാപിച്ചതിനാൽ നഗരസഭ പരിധിയിൽ വെളിയിടങ്ങളിൽ മല മൂത്രവിസർജനം നടത്തിയാൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
പേ വിഷ പ്രതിരോധ കുത്തിവയ്പ് 20 മുതൽ 25 വരെ
കൊടുമൺ ∙ പഞ്ചായത്തിലെ പേ വിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ പ്രതിരോധ കുത്തിവയ്പ് 20 മുതൽ 25 വരെ വിവിധ വാർഡുകളിൽ നടക്കും. 3 മാസത്തിനു മുകളിൽ പ്രായമുള്ള വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കും പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ. സ്വപ്ന അറിയിച്ചു.
വൈദ്യുതി മുടക്കം
അടൂർ വൈദ്യുതി സെക്‌ഷൻ ഓഫിസിന്റെ പരിധിയിലുള്ള നെടുംകുളഞ്ഞി, കൈതക്കര, പാമ്പേറ്റുകുളം, സബ്സ്റ്റേഷൻ ഭാഗം, ആലുവിള, വൈദ്യരുപടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
തോട്ടഭാഗം വൈദ്യുതി സെക്‌ഷനിലെ നന്നൂർ, തേളൂർമല എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9മുതൽ 5വരെ വൈദ്യുതി മുടങ്ങും.
മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ വടവന, മുക്കൂർ, പൊടിയൻ, പാലയ്ക്കാത്തകിടി, കാരയ്ക്കാട്, പാറാങ്കൽ, അമ്പാടി, അഴകന്താനം, പൊയ്ക, മുണ്ടുകണ്ടം, ചേക്കേക്കടവ്, ശ്രീകൃഷ്ണ ക്ഷേത്രം, മങ്കുഴിപ്പടി, ചാഞ്ഞോടി, അഞ്ചിലവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.