ADVERTISEMENT

വടശേരിക്കര ∙ ലക്ഷങ്ങൾ മുടക്കി ശബരിമല തീർഥാടകർക്കായി നിർമിച്ച വിശ്രമ കേന്ദ്രം അടഞ്ഞു തന്നെ. തീർഥാടകർക്കു വരാന്തയിൽ കിടന്നുറങ്ങേണ്ട ഗതികേട്. വടശേരിക്കര ചെറുകാവ് അമ്പലത്തിനു സമീപം ടൂറിസം വകുപ്പ് നിർമിച്ചിട്ടുള്ള ശബരിമല വിശ്രമ കേന്ദ്രമാണു തീർഥാടനം ആരംഭിച്ചിട്ടും അടഞ്ഞു കിടക്കുന്നത്. 2001 ഡിസംബർ 14ന് തീർഥാടകർക്കായി തുറന്നു കൊടുത്ത വിശ്രമ കേന്ദ്രമാണിത്. ഡോർമിറ്ററികൾ, മുറികൾ, ശുചിമുറികൾ, റസ്റ്ററന്റ് എന്നിവ കെട്ടിടത്തിൽ സജ്ജമാക്കിയിരുന്നു.

എന്നാൽ ഇത്തവണ വടശേരിക്കര താൽക്കാലിക പൊലീസ് സ്റ്റേഷൻ മാത്രമാണു കെട്ടിടത്തിൽ പ്രവർത്തനം. മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. കെട്ടിടം പൂട്ടിക്കിടക്കുകയാണ്. ഇടക്കാലത്ത് കെട്ടിടത്തിൽ പുനരുദ്ധാരണം നടത്തിയിരുന്നു. കേന്ദ്രം ലേലത്തിനെടുത്ത ഏജൻസിയാണ് പണി നടത്തിയത്. അവരും ഇപ്പോൾ സ്ഥലത്തില്ല. വിരി വയ്ക്കാനെത്തുന്ന തീർഥാടകർ വരാന്തയിലാണു കിടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com