ADVERTISEMENT

തിരുവല്ല ∙ ഭക്തനും ദൈവവും ഒന്നായി മാറുന്ന അപൂർവ പ്രതിഭാസമാണു ശബരിമലയിൽ നാം കാണുന്നതെന്നു  രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ കുര്യൻ. നഗരസഭയുടെ നിയന്ത്രണത്തിൽ അഖിലഭാരത അയ്യപ്പ സേവാ സംഘവും അയ്യപ്പ ധർമപരിഷത്തും ചേർന്നു തുടങ്ങിയ ഇടത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഇടത്താവളത്തിലെ മണി മണ്ഡപം അയ്യപ്പസേവാ സംഘം ദേശീയ സെക്രട്ടറി ഡി. വിജയകുമാർ സമർപ്പിച്ചു. പൊലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം തിരുവല്ല ഡിവൈഎസ്പി അഷാദ് നിർവഹിച്ചു.

നഗരസഭ അധ്യക്ഷ അനു ജോർജ് അധ്യക്ഷ വഹിച്ചു. സതീഷ് കൊച്ചു പറമ്പിൽ, വർഗീസ് മാമ്മൻ, രാജേഷ് ചാത്തങ്കരി, എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ആർ.മോഹൻകുമാർ, മാർത്തോമ്മാ സഭാ ആത്മായ ട്രസ്റ്റി അൻസിൽ സക്കറിയ,  കൗൺസിലർമാരായ ശോഭ വിനു, ശാന്തമ്മ വർഗീസ്, ജോസ് പഴയിടം, സജി എം മാത്യു, ജാസ് പോത്തൻ, ഡോ റെജിനോൾഡ് വർഗീസ്, മാത്യൂസ് ചാലക്കുഴി, അനു സോമൻ, റീന വിശാൽ, എം.ആർ.ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുന്ധതി അശോകൻ, ലാൽ നന്ദാവനം, ജയകുമാർ വള്ളംകുളം, തോമസ് കോശി, കെ.പി.രഘുകുമാർ, രാജൻ തോമസ്, ശശിധരൻ പിള്ള, ജയദേവൻ, ശശി കളറിൽ, ശശികുമാർ, സോമനാഥനാചാരി എന്നിവർ പ്രസംഗിച്ചു.

English Summary:

P.J. Kurien inaugurated a new resting place for Sabarimala pilgrims, emphasizing the unique spiritual experience of unity between devotees and Lord Ayyappan at the holy shrine.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com