ADVERTISEMENT

നിലയ്ക്കൽ∙ശബരിമല തീർഥാടന പാതയിൽ മൊബൈൽ ഫോണിനു റേഞ്ച് വളരെ കുറവ്. അടിയന്തര സാഹചര്യത്തിൽ പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യം. റേഞ്ച് തീർത്തും ഇല്ലാത്ത പ്രദേശങ്ങൾ നോക്കി പാതയിൽ വാഹനത്തിൽ ഘടിപ്പിക്കാവുന്ന മൊബൈൽ ടവറുകൾ സ്ഥാപിക്കണമെന്നാവശ്യം. റേഞ്ച് ഇല്ലാത്ത സ്ഥലത്ത് ടവറുകൾ വഹിച്ച വാഹനങ്ങൾ മുൻപ് എത്തിക്കുന്ന പതിവ് ഉണ്ടായിരുന്നു. തീർഥാടന പാതയിൽ ഒട്ടേറെ സ്ഥലത്ത് റേഞ്ച് ഇല്ലാതിരുന്നതിനാലാണ് കഴിഞ്ഞ ദിവസം വെളുപ്പിനെ നിലയ്ക്കലിനും ചാലക്കയത്തിനും മധ്യേ വനത്തിൽ കെഎസ്ആർടിസി ബസിനു തീ പിടിച്ചിട്ടും യഥാസമയം രക്ഷാപ്രവർത്തകരെ അറിയിക്കാൻ കഴിയാതെ പോയതെന്ന് പറയുന്നു. തിരക്ക് വർധിച്ചതോടെ അപകടങ്ങളും കൂടി.

English Summary:

This article sheds light on the poor mobile network coverage plaguing pilgrims on the Sabarimala route. It discusses the reasons behind the connectivity issues and provides insights on how to stay connected while embarking on this sacred journey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com