ADVERTISEMENT

പന്തളം ∙ മണ്ഡലകാലം തുടങ്ങി തീർഥാടകരെത്തിത്തുടങ്ങിയിട്ടും പന്തളം ജംക്‌ഷനിലെ പൊക്കവിളക്ക് നന്നാക്കാൻ നടപടിയില്ല. പൊക്കവിളക്ക് പ്രവർത്തനരഹിതമായിട്ട് ഒരു മാസത്തോളമായി. വിവിധ ജില്ലകളിൽ നിന്നെത്തുന്ന തീർഥാടകർ പന്തളം ജംക്‌ഷനിലെത്തിയ ശേഷമാണ് വലിയ കോയിക്കൽ ക്ഷേത്രത്തിലേക്ക് പോകുന്നത്. നൂറുകണക്കിന് തീർഥാടക വാഹനങ്ങളാണ് പ്രതിദിനം പന്തളത്തെത്തുന്നത്. ജംക്‌ഷനിൽ വെളിച്ചമില്ലാത്തത് തീർഥാടകരെയും കാൽനടയാത്രികരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ജംക്‌ഷനിലെ കടകൾ രാത്രി ഒൻപതോടെ അടച്ചുകഴിഞ്ഞാൽ കൂരിരുട്ടാണ്. ഒക്ടോബർ 16ന് പുലർച്ചെ രണ്ടരയോടെ പിക്കപ് വാൻ സിഗ്നൽ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ വാനോടിച്ച തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ കാലിന് ഗുരുതര പരുക്കേറ്റിരുന്നു.

വെളിച്ചമില്ലാത്തതിനാൽ ഡിവൈഡറും പോസ്റ്റും കാണാനാകാതെ വന്നതാണ് അപകടകാരണമെന്ന് പരുക്കേറ്റ യുവാവ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് മുൻപും ശേഷവും ഇരുചക്രവാഹനങ്ങൾ അടക്കം അപകടങ്ങളിൽ പെട്ടിട്ടുണ്ട്. നഗരസഭാതലത്തിൽ നടന്ന അവലോകനയോഗങ്ങളിൽ ഈ ആവശ്യവുമുയർന്നിരുന്നു. എന്നാൽ, ഇതുവരെയും പരിഹാരനടപടികൾ തുടങ്ങിയിട്ടില്ല.

English Summary:

Despite the influx of Sabarimala pilgrims for the Mandala season, the crucial high-mast lamp at Pandalam Junction remains non-functional for a month, raising safety concerns and highlighting the lack of timely infrastructure maintenance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com