തീർഥാടനപാതയിൽ കാട്ടാനക്കൂട്ടം; 20 മിനിറ്റോളം ഗതാഗതം മുടങ്ങി
Mail This Article
×
നിലയ്ക്കൽ ∙ ളാഹ മഞ്ഞത്തോടിനു സമീപം തീർഥാടന പാതയിൽ കാട്ടാനക്കൂട്ടം. 20 മിനിറ്റോളം ഗതാഗതം മുടങ്ങി. ആനകൾ റോഡ് കുറുകെ കടന്ന ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കുട്ടികൾ അടക്കം പത്തോളം വരുന്ന കാട്ടാനക്കൂട്ടം മഞ്ഞത്തോട് ആദിവാസി മേഖലയ്ക്കു സമീപത്തുള്ള ആന്നത്താര വഴി റോഡിലെത്തിയത്.
ആനയെ കണ്ട് ഭയന്ന തീർഥാടകർ റോഡിന്റെ ഇരു വശവും വാഹനങ്ങൾ നിർത്തി. ഇതിനിടെ ആനകൾ റോഡ് മുറിച്ച് കടന്നെങ്കിലും റോഡിനോടു ചേർന്ന് കുറെ സമയം നിലയുറപ്പിച്ചു.സംഭവം അറിഞ്ഞ് രാജാമ്പാറ സ്റ്റേഷനിൽ നിന്നു വനപാലകർ എത്തിയപ്പോഴേക്കും ആനകൾ ഉൾവനത്തിലേക്കു മാറി. ളാഹ മുതൽ പ്ലാപ്പള്ളി വരെയുള്ള ഭാഗത്ത് കാട്ടാനകളുടെ സാന്നിധ്യം ഏറെയാണ്.
English Summary:
In a recent incident, a herd of wild elephants temporarily blocked access to the pilgrimage route near Ilaha Manjathodu. This unexpected encounter caused a minor traffic disruption, reminding us of the presence of wildlife and the need for respectful coexistence.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.