പത്തനംതിട്ട ജില്ലയിൽ ഇന്ന് (22-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
അഭിമുഖം
കവിയൂർ ∙ കെഎൻഎം ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 25ന് 11ന് നടക്കും. അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം.
കേരളോത്സവം
വടശേരിക്കര ∙ പഞ്ചായത്തിലെ കേരളോത്സവം 26നും 27നും വടശേരിക്കര, ഇടക്കുളം, പേഴുംപാറ എന്നിവിടങ്ങളിലെ ഗ്രൗണ്ടുകളിൽ നടക്കും. പങ്കെടുക്കുന്നവർ ഇന്ന് 3ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ പേരുകൾ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.
എംജിഒസിഎസ്എം സമ്മേളനം ഡിസംബർ 26 മുതൽ
തിരുവല്ല ∙ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ക്രൈസ്‌തവ വിദ്യാർഥി പ്രസ്ഥാനം (എംജിഒസിഎസ്എം) 115- ാം രാജ്യാന്തര വാർഷിക സമ്മേളനം ഡിസംബർ 26 മുതൽ 29 വരെ പരുമല സെമിനാരിയിൽ നടക്കും. 26ന് വൈകിട്ട് 7ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിക്കും. ‘ഗ്രോയിങ് ഇൻ ക്രൈസ്റ്റ്, വോക്കിങ് ഇൻ ഡിസൈപ്പിൾഷിപ്’ എന്നതാണ് ചിന്താവിഷയം. 29ന് കുർബാനയോടു കൂടി സമാപിക്കും. വേദപഠനം, കൗൺസലിങ് സെഷൻ, ടാലന്റ് നൈറ്റ് എന്നിവ നടക്കും. പ്രതിനിധികൾ 2024 ഡിസംബർ 2 നു മുൻപായി റജിസ്ട്രേഷൻ നടത്തണം. സ്പോട് റജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.
കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
അമ്മു സജീവിന്റെ മരണത്തിനു കാരണക്കാരായവർക്കെതിരെ നടപടിയാവശ്യപ്പെട്ടും നേതാക്കൾക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും ഇന്ന് ജില്ലയിൽ കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
മെഗാ അദാലത്ത് നാളെ 10ന്
പത്തനംതിട്ട ∙ കേരള വനിതാ കമ്മിഷൻ മെഗാ അദാലത്ത് നാളെ 10ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
അത്തിക്കയം ∙ നാറാണംമൂഴി പഞ്ചായത്തിലെ കേരളോത്സവം 29നും 30നും ഡിസംബർ 1നും നടക്കും. കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർ 27ന് മുൻപ് പഞ്ചായത്തിൽ നേരിട്ടോ പഞ്ചായത്തംഗങ്ങൾ മുഖേനയോ പേരുകൾ നൽകണം.
സംസ്ഥാന സമ്മേളനം നാളെ
പാക്കിൽ ∙ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജൻ ലേഡീസ് ഓക്‌സിലിയറിയുടെ (എൽഎ) സംസ്ഥാന സമ്മേളനം നാളെ പള്ളം ബോർമ കവല സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10നു സംസ്ഥാന എൽഎ പ്രസിഡന്റ് ജൂലി ജോമോൻ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് സെക്രട്ടറി ഷേർളി മാത്യു അധ്യക്ഷത വഹിക്കും.
പെന്തക്കോസ്ത് ഐക്യ കൺവൻഷൻ 5 മുതൽ
പത്തനംതിട്ട ∙ കൊടുമണ്ണിലും പരിസര പ്രദേശങ്ങളിലെയും ഉള്ള പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ കൊടുമൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ഐക്യ കൺവൻഷൻ ഡിസംബർ 5 മുതൽ 8 വരെ കൊടുമൺ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം റോയൽ ഗ്രൗണ്ടിൽ നടക്കും. 5 ന് വൈകിട്ട് 6ന് പ്രസിഡന്റ് പാസ്റ്റർ ജി.സാംകുട്ടി ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 6ന് യോഗങ്ങൾ ആരംഭിക്കും.
പാസ്റ്റർമാരായ അജി ഐസക്, പി.കെ.ജോസ്, ഷാജി എം.പോൾ, അരവിന്ദ് മോഹൻ, സിസ്റ്റർ ഷീല ദാസ് എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ വചനപ്രഘോഷണം നടത്തും. ഉപവാസ പ്രാർഥന, ലോക സമാധാനത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാർഥന എന്നിവയും ഉണ്ടായിരിക്കും. അടൂർ തിയോസ് വർഷിപ് ടീം ഗാന ശുശ്രൂഷ നടത്തും.
നേത്ര, രക്ത പരിശോധനാ ക്യാംപ് നാളെ
പന്തളം ∙ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രിസൈസ് കണ്ണാശുപത്രി, മൈക്രോ ലാബ് എന്നിവയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും പ്രമേഹ, കൊളസ്ട്രോൾ, രക്ത സമ്മർദ നിർണയവും നാളെ 8 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ലയൺസ് ക്ലബ് ഹാളിൽ നടക്കും. കാഴ്ച പരിമിതിയുള്ള സ്കൂൾ കുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരമുള്ള കണ്ണടകൾ സൗജന്യമായി നൽകും.
സൗജന്യ മെഡിക്കൽ ക്യാംപ് 24ന്
കോന്നി∙ടൗൺ മുസ്‌ലിം ജമാഅത്തിന്റെയും കോന്നി ലൈഫ് ലൈൻ മൾട്ടി സ്പെഷ്യൽറ്റി ക്ലിനിക്കിന്റെയും നേതൃത്വത്തിൽ 24ന് 10 മുതൽ ഒന്നു വരെ ജമാഅത്ത് അങ്കണത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 250 പേർക്കു മുൻഗണന. 9947053827, 8089269656.
ആംബുലൻസ് ഇന്ന് കൈമാറും
നാരങ്ങാനം∙ പഞ്ചായത്ത് കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയറിനായി ആന്റോ ആന്റണി എംപി വാങ്ങി നൽകിയ ആംബുലൻസ് ഇന്ന് 11ന് എഫ്എച്ച്സി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കൈമാറും.
പ്രാർഥനാസംഗമം ഇന്ന് മുതൽ
പന്തളം ∙ ഐരാണിക്കുടി വൈഎംസിഎ, കേരള കൗൺസിൽ ഓഫ് ചർച്ചസ് നൂറനാട് സോൺ എന്നിവയുടെ നേതൃത്വത്തിൽ പ്രാർഥനാസംഗമം ഇന്ന് തുടങ്ങും. വൈകിട്ട് 6.30ന് ഐരാണിക്കുടി ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ ഫാ.ഡോ.നൈനാൻ വി.ജോർജ് മുഖ്യപ്രസംഗം നടത്തും. ആറ്റുവ സെന്റ് ബർസൗമാസ് ഓർത്തഡോക്സ് പള്ളിയിൽ നാളെ വൈകിട്ട് 6.30ന് ഫാ.ജോഷ്വ തെക്കടത്തും, 24ന് വൈകിട്ട് 6.30ന് ഇടപ്പോൺ സെന്റ് തെരേസാസ് മലങ്കര കത്തോലിക്കാ പള്ളിയിൽ ഏബ്രഹാം വി.സാംസണും മുഖ്യപ്രസംഗം നടത്തും.
യോഗം 24ന്
കാരിത്തോട്ട ∙ എസ്എൻഡിപി 1206ാം നമ്പർ ശാഖയുടെ പൊതുയോഗം 24ന് 4ന് ശാഖായോഗം പ്രാർഥനാ ഹാളിൽ നടക്കും. പ്രസിഡന്റ് എം. സജീവ് അധ്യക്ഷത വഹിക്കും.
അനുമോദനം 24ന്
പന്തളം ∙ കീരുകുഴി ദേശീയ വായനശാലയുടെ നേതൃത്വത്തിലുള്ള അനുമോദന സമ്മേളനം 24ന് 3.30ന് നടക്കും. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യും. ഡോ.കെ.പി.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും.
വൈദ്യുതിമുടക്കം
∙മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ തേക്കട, നമ്പൂരിക്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.