മഴവെള്ളം കുത്തിയൊലിച്ച് റോഡരികിൽ അപകടക്കെണി
Mail This Article
×
കരികുളം ∙ മഴവെള്ളം കുത്തിയൊലിച്ച് ശബരിമല റോഡിന്റെ വശത്ത് അപകടക്കെണി രൂപപ്പെട്ടു. വാഹനങ്ങൾ വശം ചേർത്താൽ അപകടത്തിൽപെടാൻ സാധ്യത. ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയിൽ അഞ്ചുകുഴി ദിവ്യകാരുണ്യാശ്രമത്തിനു മുന്നിലെ സ്ഥിതിയാണിത്. ‘എസ്’ മാതൃകയിലുള്ള കൊടുംവളവാണ് ഇവിടെ. അടുത്ത കാലത്ത് വളവിൽ വീതി കൂട്ടി സംരക്ഷണഭിത്തി നിർമിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് പൂട്ടുകട്ടകളും പാകി.
അഞ്ചുകുഴി ജംക്‌ഷൻ ഭാഗങ്ങളിൽ നിന്ന് കുത്തിയൊലിച്ചെത്തുന്ന മഴവെള്ളം ഇവിടെ പൂട്ടുകട്ടകൾക്കു മുകളിലൂടെ ഒഴുകിയാണ് സമീപത്തെ പുരയിടത്തിലെത്തുന്നത്. റോഡിനു കുറുകെ വെള്ളമൊഴുകിയാണ് വശം കുഴിയുന്നത്. സംരക്ഷണഭിത്തി നിർമിച്ചതിനു പിന്നാലെ എടുത്തിട്ട മണ്ണ് ഒലിച്ചു പോയാണ് കട്ടിങ് രൂപപ്പെടുന്നത്. വശം ചേർത്ത് കോൺക്രീറ്റ് ചെയ്താൽ മാത്രമേ ഇതിനു പരിഹാരമാകൂ.
English Summary:
Motorists beware! Heavy rainfall near Karikulam has caused a dangerous pitfall on the side of the Sabarimala road near the Anjukuzhi Divyakarunya Ashram, posing a significant risk to vehicles, particularly on the sharp 'S' curve.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.