ADVERTISEMENT

തിരുവനന്തപുരം∙ വടക്കൻ ജില്ലകളെ അപേക്ഷിച്ച് കോവിഡ് ഭീഷണി കുറഞ്ഞ ജില്ലയാണു തിരുവനന്തപുരമെന്ന് പുതിയ കലക്ടർ ആയി ചുമതലയേറ്റ നവജ്യോത് സിങ് ഖോസ. എങ്കിലും ജാഗ്രത കുറയ്ക്കാതെ മുന്നോട്ടു പോകും. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള പ്രവർത്തനങ്ങൾക്കു മുൻഗണന നൽകും. ഇതിനായി എല്ലാ ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ഏറെ പ്രിയപ്പെട്ട സ്ഥലമാണു തിരുവനന്തപുരമെന്നും  അവർ പറഞ്ഞു.

പഞ്ചാബ് ഭട്ടിൻഡ സ്വദേശിയായ ഖോസ അമൃത്‌സറിലെ സർക്കാർ ഡെന്റൽ കോളജിൽ നിന്നു ബിഡിഎസ് പൂർത്തിയാക്കിയ ശേഷം 2012ലാണ് സിവിൽ സർവീസ് നേടിയത്. തൃശൂർ അസി. കലക്ടർ, തലശേരി സബ് കലക്ടർ, ഭക്ഷ്യസുരക്ഷാ കമ്മിഷണർ, കേരള മെഡിക്കൽ സർവീസ് കോർപറേഷൻ എംഡി, നാഷനൽ ആയുഷ് മിഷൻ എംഡി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭർത്താവ് ഖത്തറിൽ ഡോക്ടറാണ്. ഒന്നരവയസ്സുള്ള മകളുണ്ട്. മലപ്പുറത്തേക്കു സ്ഥലംമാറിപ്പോകുന്ന മുൻ കലക്ടർ കെ. ഗോപാലകൃഷ്ണന് ജീവനക്കാർ യാത്രയയപ്പു നൽകി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com