ADVERTISEMENT

നെയ്യാറ്റിൻകര ∙ ഇഡ്ഡലി തട്ട് വിരലിൽ കുടുങ്ങിയ രണ്ടു വയസ്സുകാരന് ഫയർ ഫോഴ്സ് രക്ഷകരായി. നെയ്യാറ്റിൻകര ആശുപത്രി ജംക്‌ഷനു സമീപം തിരുവാതിരയിൽ അരവിന്ദന്റെ മകൻ ഗൗതം നാരായണന്റെ വലത് കൈയുടെ ചൂണ്ടു വിരലിലാണ് കളിക്കുന്നതിനിടെ ഇഡ്ഡലി തട്ട് കുടുങ്ങിയത്.  എണ്ണ, സോപ്പ് തുടങ്ങി പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടും രക്ഷയില്ലാതെ വന്നപ്പോഴാണ് രാത്രി പതിനൊന്നരയോടെ ഫയർ ഫോഴ്സിന്റെ സഹായം തേടിയത്. ഉടൻ തന്നെ ഫയർ ഫോഴ്സ് സംഘം എത്തി.

ജീവനക്കാർ ഒരു മണിക്കൂറോളം പണിപ്പെട്ടാണ് ഇഡ്ഡലിത്തട്ട് വിരലിൽ നിന്ന് നീക്കം ചെയ്തത്. രണ്ടു വയസ്സുകാരൻ പലപ്പോഴും കരച്ചിലിന്റെ വക്കോളം എത്തിയെങ്കിലും ഫയർ ഫോഴ്സ് ജീവനക്കാരുടെ ലാളനയ്ക്കു മുന്നിൽ ശ്രദ്ധ മാറി. സീനിയർ ഫയർ ഓഫിസർ വിനു ജസ്റ്റിന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ അനീഷ്, ഷിബുകുമാർ, ശരത്, സുജൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com