ആനാടുണ്ട്, പൊടിയാക്കും യന്ത്രം; പ്രതിദിനം 500 കി.ഗ്രാം ചാണകം വരെ...
Mail This Article
×
നെടുമങ്ങാട് ∙ ആനാട് പഞ്ചായത്തിലെ കല്ലിയോട്ട് സംയോജിത കർഷകരായ അനിലും, കൃഷ്ണപ്രിയയും രണ്ടര ലക്ഷം രൂപ മുടക്കി ചാണകം കറക്കി പൊടിക്കും യന്ത്രം വാങ്ങിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രതിദിനം 500 കി.ഗ്രാം ചാണകം വരെ നിഷ്പ്രയാസം നീരു മാറ്റി ഈ യന്ത്രത്തിൽ പൊടിക്കാം.
ക്ഷീര വകുപ്പിൽ നിന്ന് 75000 രൂപ സബ്സിഡിയും ലഭിച്ചിട്ടുണ്ട്. ഒന്നര ഏക്കർ പുരയിടത്തിൽ 17 പശുക്കൾ ഉള്ള ഒരു ഫാം നടത്തുന്ന ഈ യുവ കർഷകർ നേരിട്ട ചാണക സംസ്കരണമെന്ന വലിയ വെല്ലുവിളിക്കാണ് ഡംഗ് ഡീ വാട്ടറിങ് എന്ന യന്ത്രത്തിലൂടെ പരിഹാരം കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.