അഖില കേരളാ തന്ത്രി മണ്ഡലം തിരുവനന്തപുരം ജില്ലാ മണ്ഡലം വാർഷിക സമ്മേളനം
Mail This Article
തിരുവനന്തപുരം∙ അഖില കേരളാ തന്ത്രി മണ്ഡലം തിരുവനന്തപുരം ജില്ലാ മണ്ഡലം വാർഷിക സമ്മേളനം 27ന് രാവിലെ 8ന് കൈതമുക്ക് അനന്തപുരം ഓഡിറ്റേറിയത്തിൽ നടക്കും. വേദ മന്ത്രഘോഷത്തോട് കൂടി ആരംഭിക്കും. 8 മണിക്ക് വാർഷിക കൗൺസിലിലും പൊതുയോഗത്തിലും ജില്ലാ പ്രസിഡന്റ് വാഴയിൽ മഠം എസ്.വിഷ്ണുനമ്പൂതിരി അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ എസ്.ഗണപതി പോറ്റി പൊതുയോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എൻ.മഹാദേവൻ പോറ്റി, ട്രഷറർ വി.എസ്.ഉണ്ണിക്കൃഷ്ണൻ, ഒറ്റൂർ കെ.പുരുഷോത്തമൻ നമ്പൂതിരി, ജില്ലാ വൈസ് പ്രസിഡന്റ് പി.എം. വിഷ്ണുനമ്പൂതിരി തുടങ്ങിയവർ പ്രസംഗിക്കും. ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് വാമനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടക്കും.
ജില്ലാ പ്രസിഡന്റ് വാഴയിൽ മഠം എസ്.വിഷ്ണുനമ്പൂതിരി രാവിലെ 9.30 ധ്വജാരോഹണം നടത്തും. വിദ്യാപീഠം പ്രിൻസിപ്പാൾ എം.കൃഷ്ണ പ്രസാദ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും. വാർഷികവും കുടുംബസംഗമവും 10.30 ന് ജില്ലാ പ്രസിഡന്റ് വാഴയിൽ മഠം എസ്.വിഷ്ണുനമ്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കും. ഹിന്ദു ഐക്യവേദി വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. തന്ത്രി മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി ക്ടാക്കോട്ടില്ലം എസ്. രാധാകൃഷ്ണൻ പോറ്റി ദീപം തെളിക്കും.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പ്രഭാകരൻ, മുന്നാക്ക സമുദായ ഐക്യമുന്നണി സംസ്ഥാന പ്രസിഡന്റ് ടി.എം. അരവിന്ദാക്ഷക്കുറുപ്പ് , യോഗക്ഷേമസഭ സംസ്ഥാന മുൻ ജനറൽ സെക്രട്ടറി എം.വി.സുബ്രഹ്മണ്യൻ നമ്പൂതിരി , തന്ത്രി മണ്ഡല വിദ്യാപീഠം ചെയർമാൻ കെ.പി.വിഷ്ണു നമ്പൂതിരി, തന്ത്രി മണ്ഡലം സംസ്ഥാന പിആർഒ വാമനൻ നമ്പൂതിരി, യോഗക്ഷേമസഭ വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് മല്ലികാ നമ്പൂതിരി, എൻ. കിഷോർ നമ്പൂതിരി, ഡോ. പി.എം.ഹരീഷ് നമ്പൂതിരി , പങ്കജകേശവം കെ.ഓമനകുട്ടൻ, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കെ.പ്രഭാകരൻ, ജില്ലാ സംഘടനാ സെക്രട്ടറി ബിജു, കൊല്ലം ജില്ലാ പ്രസിസന്റ് ശങ്കര് ശങ്കരര് ഭദ്രാസര്, കണ്ണൂർ ജില്ലാ പ്രസിഡന്റ് നന്ദകുമാർ, ആലപ്പുഴ ജില്ലാ വൈസ് പ്രസിസന്റ് പി. കൃഷ്ണൻ നമ്പൂതിരി, പത്തനംതിട്ട ജില്ലാ സെക്രട്ടറി മധുസൂദനൻ നമ്പൂതിരി , യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് അഡ്വ.ശംഭു നമ്പൂതിരി, സംസ്ഥാന കൗൺസിൽ അംഗം സാജൻ പണ്ടാരത്തിൽ ജില്ലാ സെക്രട്ടറി എൻ. ജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും. ജില്ലാ മണ്ഡലത്തിലും സഭയിലും അംഗങ്ങളായ കുടുംബങ്ങളിൽ എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം , മെഡിക്കൽ , എൻജിനീയറിങ് എന്നിവയിൽ മികച്ച വിജയം നേടിയവർ,പിഎച്ച്ഡി നേടിയവർ എന്നിവർക്ക് ‘വിദ്യാശ്രീ’ പുരസ്ക്കാരം സമ്മാനിക്കും.