ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കായികമേളയെ സ്കൂൾ ഒളിപിംക്സായി ഉയർത്തുന്നത് പരിഗണനയിലാണെന്നു  മന്ത്രി വി. ശിവൻകുട്ടി. മേളയിൽ ഫുട്ബോൾ അടക്കമുള്ള ഗെയിംസിനങ്ങൾക്കും പ്രാധാന്യം ലഭിക്കാനിടയുണ്ട്. ലോക്കൽ ക്ലബുകളും ടീമുകളുമാണ് കേരളത്തിന്റെ ഫുട്ബോൾ മേഖലയുടെ കരുത്താണ്. സ്വകാര്യടർഫുകൾ വരുന്നുണ്ടെങ്കിലും പൊതുമൈതാനങ്ങളുടെ ആവശ്യകത നിലനിൽക്കുന്നുണ്ട്.

സംസ്ഥാനത്തെ സ്കൂളുകളിൽ മൈതാനങ്ങൾ ഇല്ലാതാക്കിയുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തരുതെന്നും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോർപറേഷന്റെ അനന്തപുരി ഫുട്ബോൾ സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൗൺസിലർമാർ വി.എസ്. സുലോചനൻ അധ്യക്ഷത വഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ മേടയിൽ വിക്രമൻ, എസ്.സലിം തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com